DJ MENON'S BLOG

March 19, 2009

ആത്മീയക്കൊയ്ത്തുകാരാ, അരിവാളെടുക്കുന്നതിനു മുമ്പൊരുമിനിറ്റ്, പ്ലീസ്…

ക്രൈസ്തവ വിശ്വാസങ്ങളെ ബൈബിളിന്റെ തന്നെ വെളിച്ചത്തിൽ നിശിത വിമർശനത്തിനു വിധേയമാക്കുന്ന സുദീർഘമായ ഒരു ലേഖനമാണ് ഇത്. വിഷയത്തിന്റെ ‘സെൻസിറ്റിവിറ്റി’ കൊണ്ട്, വിശ്വാസികളിൽ ചിലരെയെങ്കിലും ‘ഒഫെൻഡ്’ ചെയ്യാൻ സാധ്യതയുള്ളതു കൊണ്ടുതന്നെ, ഈ ലേഖനം വായിക്കണമോ വേണ്ടയോ എന്ന് സ്വയം വിവേചിച്ചതിനു ശേഷം മാത്രമേ അതിനു മുതിരാവൂ എന്നഭ്യർഥിച്ചുകൊള്ളുന്നു (reader discretion requested, in other words). ‘ഓട്ടം തികയ്ക്കുകയും, വിശ്വാസം കാക്കുകയു’മൊക്കെ പരമ പ്രധാനമെന്നു കരുതുന്നവർ ദയവായി തുടർന്നു വായിക്കാതിരിക്കുക. ഒരു വിമർശനം വായിക്കുമ്പോളേക്കും മതവികാരം വൃണപ്പെടുന്നവരും ദയവായി സ്റ്റാൻഡ് വിടുക. അല്ലാത്തവർ മാത്രം തുടർന്ന് വായിക്കുക.

Download PDF

Advertisements

20 Comments »

 1. മാഷേ…. ഇതിത്തിരി വലുതായിപ്പോയല്ലോ. വായിച്ചു തീര്‍ക്കാന്‍ വിഷമം. സമയമെടുത്തു വായിക്കാം, ഇപ്പോള്‍ മുഴുവനായില്ല.
  ഒരു പ്രാര്‍ത്ഥനാവിശ്വാസി അല്ലെങ്കിലും ഉറച്ചുപോയ വിശ്വാസങ്ങളെ എതിര്‍ക്കാന്‍ എന്തുകൊണ്ടോ ഞാന്‍ ഇഷ്ടപ്പെടാറില്ല. അതവരുടെ കാര്യം എന്നെ ഞാന്‍ കരുതാറുള്ളൂ.
  എന്നാലും ചില ബ്ലോഗുകളില്‍ ഇടപെടാറുണ്ട്, പലരും എഴുതുന്ന വാചകങ്ങള്‍ കണ്ടാല്‍ മിണ്ടാതിരിക്കാന്‍ തോന്നാറില്ല. ഇപ്പോള്‍ ആ പരിപാടി നിര്‍ത്താന്‍ ശ്രമിക്കുന്നു, കാരണം പറഞ്ഞാലും പലര്‍ക്കും മനസിലാവാനും ബുദ്ധിമുട്ടാണ്, മനസിലായാല്‍ തന്നെ അംഗീകരിക്കാനും. അതിനാല്‍ തന്നെ വളരെ ലോജിക്കല്‍ ആയ കാര്യങ്ങള്‍ പോലും ‘ഇത് അംഗീകരിച്ചാല്‍ അത് പോലെ പലതും’ എന്നുള്ള ഭയം കാരണമാവാം, അവര്‍ ബാലിശം എന്ന് പറഞ്ഞു എഴുതിതള്ളാറ് ആണ് പതിവ് (എന്റെ ചിന്തകള്‍ ശരിയാണെന്ന് ഞാന്‍ പറയുന്നില്ല, പക്ഷെ അതിനെ ഖണ്ഡിക്കാന്‍ അവര്‍ ഉപയോഗിക്കുന്ന ലോജിക് ഞാന്‍ പറഞ്ഞതിനേക്കാള്‍ ബാലിശമായാണ് എനിക്ക് തോന്നിയിട്ടുള്ളത്). അങ്ങിനെ ഇത്തരം ചര്‍ച്ചകള്‍ പലപ്പോഴും എങ്ങുമെത്താതെ പോകും. ജബ്ബാര്‍ മാഷിന്റെ യുക്തിവാദം ബ്ലോഗ് ഇതിനു നല്ല ഒരു ഉദാഹരണമാണ്.
  മതം പ്രചരിപ്പിക്കുന്നില്ലെങ്കിലും ഹിന്ദുക്കളും സ്വന്തം ഭക്തി/വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്ന വിഭാഗം തന്നെയാണ്. ഉച്ചഭാഷിണി വെച്ചുള്ള പൂരക്കാല പരിപാടികളും ആസ്ഥ, സംസ്കാര്‍ തുടങ്ങിയ ആത്മീയ ചാനലുകളും അമ്മ/ബാബ/ശ്രീശ്രീ തുടങ്ങിയവരുടെ നെടുനെടുങ്കന്‍ പോസ്റ്ററുകളും….. അങ്ങിനെ അങ്ങിനെ പോകുന്നു നമ്മുടെ മാമാങ്കങ്ങള്‍.
  വിശ്വാസം, അത് സത്യമാണെങ്കില്‍, സ്വന്തം ഉള്ളില്‍ തന്നെ വേണമെന്നാണ് എന്റെ അഭിപ്രായം. എന്റെ അച്ഛന്‍ ഒരിക്കല്‍ പറഞ്ഞത് കേട്ടിട്ടുണ്ട്, ജീവിതം എത്രമാത്രം പ്രകടനാത്മകമാകുന്നുവോ പ്രാര്‍ത്ഥനയും അത്രതന്നെ പ്രകടനാത്മകമാകും എന്ന്.
  ആശംസകള്‍

  Comment by അപ്പൂട്ടന്‍ — March 19, 2009 @ 12:57 pm | Reply

 2. ആദ്യമായാണ് ഇവിടെ. പോസ്റ്റ് അതി ദീര്‍ഘമായിപ്പോയി എന്ന് പറയട്ടെ. കുറെയൊക്കെ വായിച്ചു. എന്റെ ഒരനുഭവം എഴുതുന്നു.

  പീറ്റര്‍ എന്ന എറണാകുളത്തുകാരന്‍ എന്റെ സഹമുറിയനായിരുന്നു മൂന്നു വര്‍ഷത്തോളം. ഒരു ദിവസം അങ്ങേരുടെ പഴയ ഷെല്‍ഫ് വൃത്തിയാക്കുന്നതിനിടയില്‍ പൊടിപിടിച്ചുകിടന്ന ഒരു ബൈബിള്‍ പുറത്തുവന്നു. ഞാനതെടുത്ത് വായന തുടങ്ങി. എന്നോട് പുള്ളിപറഞ്ഞ ഡയലോഗ് : “താനിത് വായിച്ച് വായിച്ച് വെറുതെ സമയം കളയല്ലേ! വിഡ്ഡിത്തമല്ലാ‍തെ മറ്റൊന്നും അതിലില്ല!!“

  ചുരുക്കത്തില്‍ ഞാന്‍ പറഞ്ഞുവന്നത് സഭകളും പുരോഹിതരും എത്രകണ്ട് ഇടപെട്ടിട്ടും അതില്‍നിന്നും കുതറിമാറി നടക്കുന്നവര്‍ കൃസ്ത്യാനികളുടെ ഇടയില്‍ ധാരാളമുണ്ട്.

  Comment by ജിവി/JiVi — March 20, 2009 @ 8:17 am | Reply

 3. pathetic! If this was written about a Hindu scripture and Hindu Gods..he would not be in the Blog world…see what happened to Chitrakaaran!!!

  Comment by Anonymous — March 20, 2009 @ 8:36 am | Reply

 4. [എത്ര മണ്ടത്തരങ്ങളാണ് താങ്കള്‍ കൊണ്ടു നടക്കുന്നതെന്നറിയിക്കാന്‍ മാത്രം, നിങ്ങടെ പൊത്തകത്തേക്കാള്‍ നല്ലത് ഞങ്ങടെ എന്ന വാദത്തെ ചിരിച്ചു തള്ളുന്നു, വെറുപ്പിന്റെ വിഷത്തോടു മാത്രം പ്രതികരിക്കുന്നു]

  സ്വന്തം ഭാര്യമാത്രം സുഹൃത്തായുള്ള ഒരാള്‍ക്കു ഒരു സമൂഹത്തെ മൊത്തം മനസിലാക്കാന്‍ വളരെ വളരെ എളുപ്പമായിരിക്കും. 90-കളിലെ ചാലക്കുടിക്കാരന്‍ മുതല്‍ ഇന്നലെക്കണ്ട യഹോവ സാക്ഷികള്‍ വരെയുള്ള മത ഭീകരന്മാരാല്‍ ആക്രമിക്കപ്പെട്ടയാളല്ലെ. [സ്ഥിരമായി പാമ്പുകടിയേക്കുന്നതുപോലെ] ശ്വാസം വിടാതെയുള്ള മുഴുനീള എഴുത്ത്, ഇത്രയും കാലം സ്വരുക്കൂട്ടിയ (വികലമായ) ചിന്തകളെയും കാഴ്ചപ്പാടുകളെയും തന്നെയാണു അനാവൃതമാക്കുന്നത്.

  കേരളത്തിലെ ക്രൈസ്തവ മനശ്ശാസ്ത്രത്തിന്റെ ഒരു നേർപരിഛേദം ഒക്കെ താങ്കള്‍ ചുമ്മാ വായിച്ചെടുക്കുന്നു. അതിലും രസാ‍വഹം, എന്റെ ഈ ലേഖനത്തിലെ ഏറ്റവും അപകടം പിടിച്ച ഭാഗത്തേക്കാണ് ഞാൻ ഇനി കടക്കാൻ പോകുന്നത് എന്നപ്രസ്താവനയാണു. യുക്തിഭദ്രമായോ മതിയായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലോ പറയുന്ന കാര്യത്തിനെന്തിനിങ്ങനൊരു ആമുഖം! കേരളത്തിലാദ്യത്തെ ക്രിസ്തുമത വിമര്‍ശകന്‍ താങ്കളല്ല എന്നറിയുക. മതവിമര്‍ശനത്തിനു വധഭീഷണി മുതല്‍ ക്രിമിനല്‍ കേസുവരെ പ്രതികരണമായി വന്ന മലയാളം ബ്ലോഗില്‍, ഈ ലേഖനത്തിന്റെ പേരില്‍ ഒന്നുമുണ്ടാവില്ല എന്നുറപ്പിച്ചാലും.

  പത്തിലധികം പ്രമുഖ സഭകളും അതിലേറെ ചെറിയ സഭകളും ആയി വിഘടിച്ചു നില്‍ക്കുന്ന സമൂഹത്തെയാണു മഞ്ഞക്കണ്ണട വച്ചു താങ്കള്‍ കാണാന്‍ ശ്രമിക്കുനത്. പരസ്പര വിരുദ്ധമായ വിശ്വാസവും ആരചാരങ്ങളുമുള്ള ഈ സഭകള്‍ക്കു പൊതുവായി ഒരു ഇടവുമില്ല, യേശുക്രിസ്തു നേരിട്ടു വന്നാലും അതു സാദ്ധ്യവുമല്ല. ഈ സഭകളുടെയു കാഴ്ചപ്പാടില്‍ മറ്റു പല സഭകളും ക്രൈസ്തവമേ അല്ല. ഇതില്‍ മിക്കതിലും ചേരുന്നതിനു എനിക്കും താങ്കള്‍ക്കും ഒരേ നടപടിക്രമാണ്.

  വിവാഹം കൊണ്ടുപോലും മറ്റു സഭകളുമായി ബന്ധപ്പെടാത്തവര്‍ തൊട്ട്, മതപ്രചരണത്തിനായി ഒരു ശ്രമവും നടത്താത്ത സഭകളെവരെ ചേര്‍ത്താണ് താങ്കള്‍ വെടിവെക്കുന്നത്. ലോകത്തെല്ലായിടത്തെയും പോലെ കത്തോലിക്ക/പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ മതപ്രചരണം ഇന്‍ഡ്യയിലും നടത്തുണ്ട്, അതിലൊരു രഹസ്യവുമില്ല തെറ്റുമില്ല. കത്തോലിക്കരുടെ മതപ്രചരണം കേരളത്തിലൊരുവിധം ഇല്ലാതായിട്ടുണ്ട്. എവിടെയായാലും, കാണുന്നവനോടെല്ലാം സുവിശേഷം പറയുന്ന കത്തോലിക്കന്‍ എന്നത് മെത്രാന്‍ മാരെയെങ്കിലും കുളിരണിയിക്കാന്‍ പോകുന്ന ഒരു സങ്കല്പമാണ്, അങ്ങനാരെയെങ്കിലും കണ്ടാല്‍ അടുത്തവിശുദ്ധനൊറപ്പ്. അതിനും മാത്രം സുവിശേഷമറിയാവുന്നവനു കത്തോലിക്കനായധികസമയം ഇരിക്കാനുമാവില്ല. പിന്നെയുള്ളതു ഒട്ടനവധി പെന്തക്കോസ്ത് സഭകളാണ്, ആര്‍ക്കും സുവിശേഷം പറയാവുന്ന അവരുടെ ഓപ്പണ്‍ സെറ്റപ്പുകാരണം, അതിലെല്ലാം അംഗങ്ങളെക്കാളും പ്രചാരകരുണ്ടു. കേരളത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം പേരും അത്തരം ഒരാളുടെയെങ്കിലും വാചകം കേട്ടിട്ടുമുണ്ടാവും. അതിലെല്ലാം 90% വും മെത്രാന്‍ സഭകളിലെ മുന്‍ അംഗങ്ങളായതിനാല്‍ അവരെ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും അച്ചന്മാരും മെത്രാന്‍മാരുമാണ്.

  വേദപുസ്തകവും ക്രിസ്ത്യാനികളും തമ്മിലുള്ള ബന്ധവും കേള്‍ക്കാന്‍ സുഖമുള്ളതാണ്. കേരളത്തിലെ ഒട്ടുമിക്ക മെത്രാന്‍ സഭകളിലും ബൈബില്‍ കൈകൊണ്ടു തൊടാതെ തന്നെ ഒരാള്‍ക്കു പൂര്‍ണ ഭക്തനായി ജീവിക്കാം, അങ്ങനെയാണു മഹാപൂരിപക്ഷവും ജീവിക്കുന്നതും. പള്ളികളിലെ ചടങ്ങില്‍ അത്രക്കെ അതിനു പ്രാധാന്യമുള്ളൂ. മതിലിലെ വചനങ്ങളൊക്കെ ‘ഞങ്ങള്‍ ഹിന്ദുക്കളെ’ മാത്രം ഉദ്ദേശിച്ചാണെന്നു താങ്കള്‍ ഏകപക്ഷീയമായുറപ്പിച്ചു! താങ്കളുടെ ഹിറ്റ്ലിസ്റ്റിലില്ലാത്തെ പത്തു ക്രിസ്ത്യാനികളോടീ എഴുതിയിരിക്കുന്ന ബൈബിള്‍ വാക്യങ്ങള്‍ ചോദിക്കുക, ഇതു ബൈബിളുണ്ടെന്നോ എവിടെയാണെന്നോ അറിയാവുന്ന രണ്ടു പേരെ കണ്ടാല്‍ അറിയിക്കുക. ലോകാവസാനമായി എന്നു ഞാന്‍ ഉറപ്പിക്കും.

  [എന്റെ അയല്വക്കത്തെ മതിലില്‍ റ്റാന്റെക്സ് ജട്ടിയുടെ പരസ്യമുണ്ടായിരുന്നു, പൊതുവെ ജട്ടി ധരിക്കാത്ത എനിക്കതില്‍ ചൊറിച്ചിലുമില്ല , ഞാനതു ധരിക്കാത്തോണ്ട് അയാള്‍ക്കു വിരോധവുമില്ല.] കേരളത്തിലങ്ങോളമിങ്ങോളം ഹിന്ദുക്കളുടെ സ്വന്തം സംഘടനകളുടേതായി നിരന്തരം പ്രത്യക്ഷപ്പെടുന്ന പോര്‍വിളികളും പ്രകോപനങ്ങളും (മതിലിലും മുതുകത്തും) കണ്ടിട്ടും റാഫേലും ജോസും സംയമനം പാലിക്കുന്നതുകൊണ്ടാണീ നാട്ടില്‍ സമാധാനമുള്ളത്.

  മാതൃധര്‍മം ഏതാണെന്നോക്കെ വ്യക്തമായി അറിഞ്ഞിട്ടു വേണം പാവം പരിവര്‍ത്തിതരെ തിരിച്ചു വിളിക്കാന്‍. [15 വര്‍ഷം മുമ്പ് പോയവരെ തിരിച്ചു കൊണ്ടുവന്നു പൊങ്കാലയിടിക്കുന്നതും സുധാമണിയുടെ മുമ്പില്‍ മുട്ടുകുത്തിക്കുന്നതും മോശമല്ലെ. അന്നതൊന്നും മാതൃധര്‍മ്മമായിരുന്നല്ലോ, കാലം പിന്നെയും പുറകോട്ടോടിച്ചാല്‍ മാതൃധര്‍മ്മം അടിപടല മാറ്റേണ്ടി വരും.] സംസ്കാരം എന്നൊക്കെപ്പറയുന്നതു കെട്ടിക്കിടക്കുന്ന ചെളിവെള്ളമല്ല, കൊണ്ടും കൊടുത്തും ഒഴുകുന്ന നദിയാണ്, വിഷലിപ്തമായ തലയില്‍നിന്നും വരുന്ന നിര്‍വചനങ്ങളേ അല്ല. എന്തൊക്കെയോ പൈതൃകത്തെ നശിപ്പിച്ചാണു ബുദ്ധപ്രതിമ വന്നതു, അതും നശിച്ചേ പറ്റൂ, പ്രകൃതി നിയമം. പൈതൃകത്തിന്റെ ബിംബങ്ങളായി ഹിന്ദുമത തീവ്രവാദികള്‍ പൊക്കിക്കോണ്ടു നടക്കുന്ന ഒന്നിനും ഈ നാട്ടില്‍ ജീവിച്ച ബഹുഭൂരിപക്ഷത്തിനും ഒരു ബന്ധവുമുണ്ടായിരുന്നില്ല. ഗീത, സംസ്കൃതം, ശുദ്ധമാന വെജിറ്റേറിയന്‍ തുടങ്ങി ഒന്നിനും. [താങ്കളുടെ ഏറ്റവും വലിയ പൈതൃകമായ ജാതി വാലിനെത്ര പഴക്കമുണ്ടെന്നു അന്വേഷിക്കുക. അതിനു പിന്നില്‍ അത്രസുഖകരമല്ലാത്ത ഒരു ചരിത്രവുമുണ്ടാവും.] ഒരിക്കലും രാമനെയും കൃഷണെയും ആരാധിച്ചിട്ടില്ലാത്ത ജനകോടികളെ ശൂലവും തലേക്കെട്ടും കൊടുത്തു ജയ് ശ്രീറാം വിളിപ്പിക്കുന്നതു തന്നെയാണു ഏറ്റവും ക്രൂരമായ പരിവര്‍ത്തനം.

  സ്കൂൾ ചാപ്പലിലെ പ്രാർത്ഥനയോ, ഹോട്ടൽ മുറിയിലെ ബൈബിളോ, ആശുപത്രി മുറിയിലെ ക്രൂശിതരൂപമോ തുടങ്ങി മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ഏതെങ്കിലും ഒരു ഹൈന്ദവന്റെ ഉറക്കം കെടുത്തും എന്നെനിക്കു തോന്നുന്നില്ല. ഹ..ഹ.. ഇനി ലേഖനത്തിന്റെ തലക്കെട്ട് സൂക്ഷിച്ച് വായിച്ചേ. ഇപ്പറഞ്ഞസ്ഥാപനങ്ങളൊന്നും നിങ്ങളെ അങ്ങോട്ടു ക്ഷണിച്ചിട്ടേ ഇല്ല എന്നതല്ലേ സത്യം. അവിടെ ബൈബിളോ ഫയറോ വെക്കേണ്ടതു എന്നു നിര്‍ദ്ദേശിക്കാനുള്ള അഹങ്കാരം എവിടുന്നുണ്ടായി എന്നും വ്യക്തം. രോഗം മനസിലായി, റാഫേലിനെയും മറ്റും കൂട്ടു പിടിക്കതെ ഈ വിഷയം എഴുതുകയായിരുന്നു ആണത്തം. പൂജ ചെയ്തു വച്ച മെഷീന്‍ കാലുകൊണ്ട് (അതായിരിന്നു രീതി) പ്രവര്‍ത്തിപ്പിച്ചതിനു തന്തക്കു വിളി കേട്ട ഒരു മുസ്ലീം സുഹൃത്തെനിക്കുണ്ട്, നിങ്ങള്‍ ഹിന്ദുക്കളുടെ സ്വകാര്യ സ്ഥാപനമൊന്നുമല്ല, ഇന്‍ഡ്യയിലെ ഒരുന്നതവിദ്യാഭ്യാസ സ്ഥാപനം. സമാനമായതു നേരിട്ടനുഭവിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങളും മതാചാരങ്ങളും ഒഴിവാക്കണം എന്നു പറഞ്ഞൊരു കേസ് കൊടുക്കാന്‍ പരിപാടിയുണ്ട്, സഹകരിക്കുമോ?

  മുരിങ്ങൂരിലെ സ്വാമി ജ്ഞാനോദയന്റെ ആ ലഘുലേഖ ഒന്നു സ്കാന്‍ ചെയ്തിടാമോ?

  ഇദ്ദേഹം ക്രിസ്തുവിന്റെ സ്വന്തം അപ്പോസ്തലന്മാരുമായി ഏറ്റുമുട്ടുന്നതിന്റേയും അവരുടെയൊക്കെ മേൽ ആധിപത്യം നേടുന്നതിന്റേയും കഥകൾ പുതിയനിയമത്തിൽ അങ്ങോളമിങ്ങോളം കാണാം. എങ്ങോളം? പറഞ്ഞാല്‍ വായിക്കാമായിരുന്നു

  Comment by മത്തായി — March 21, 2009 @ 4:04 am | Reply

 5. അപ്പൂട്ടന്,ആസ്ഥ, സംസ്കാർ ചാനലുകളിൽ സ്തിരം കാണാറുണ്ടായിരുന്ന വെള്ള ബനിയനിട്ട സ്വാമിയാണെന്നു തോന്നുന്നു ഈയിടെ ചെറിയ കുട്ടികളെ ലൈം‌ഗീകമായി പീഡിപ്പിച്ചതിന് അകത്തായത്. വള്ളിക്കാവിലെ ആ പാവം മുക്കുവ സ്ത്രീയുമായി അന്താരാഷ്ട്രവിഷയങ്ങൾ ചർച്ച ചെയ്യുന്ന സാംസ്കാരിക പരിപാടികൾ നല്ല തമാശയായിട്ടുതന്നെയേ എടുത്തിട്ടുള്ളു. ഒന്നിൽ കൂടുതൽ ‘ശ്രീ‘ പേരിനു മുമ്പിലുണ്ടെങ്കിൽ അത്രയും പൊങ്ങച്ചം കൂടും എന്നു വിശ്വസിക്കുന്ന ശങ്കരന്റെ കാര്യവും അങ്ങനെ തന്നെ. പുട്ടപ്പർത്തിയിലെ തട്ടിപ്പുകാരനെപ്പറ്റി ബി. ബി. സി. യിൽ വന്ന ഒരു ഡോക്യുമെന്ററി ഭാഗ്യം കൊണ്ടു മാത്രമാണ് കാണാൻ സാധിച്ചത്. എന്നാലും വലിയൊരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുകയും ഒരുപാട് സുനാമി ബാധിതർക്ക് സൌജന്യമായി പറഞ്ഞസമയത്തിനുള്ളിൽ വീടു വെച്ചു കൊടുക്കുകയും ചെയ്ത ആ സ്ത്രീയോട് അക്കാര്യത്തിലെങ്കിലും എനിക്കു ബഹുമാനമാണ്. വ്യക്തിപൂജയിലേക്കു നയിക്കുന്ന ആർട്ട് ഓഫ് ലിവിങ്ങിനോടെനിക്ക് പരമ പുച്ഛമാണെങ്കിലും പതഞ്ജലിയുടെ യോഗസൂത്രത്തിൽ നിന്നെടുത്ത് കാലികമായി പരിഷ്കരിച്ചവതരിപ്പിച്ച ‘സുദർശനക്രിയ‘യോടെനിക്ക് ആദരവേയുള്ളു. ഒരുപാട് പേർക്ക് സൌജന്യമായി ഹൃദയശസ്ത്രക്രിയ ചെയ്തുകൊടുക്കുന്ന കാര്യത്തിൽ ബാബയോടും.

  എനിക്കൊട്ടും യോജിക്കാൻ വയ്യാത്ത കാര്യങ്ങൾ തന്നെയാണ്, ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഉത്സവങ്ങളും എഴുന്നള്ളിപ്പുകളും പെട്ടിപ്പാട്ടുകളുടെ രൂപത്തിൽ ആരാധനാലയങ്ങൾ നടത്തുന്ന കൊടിയ ശബ്ദമലിനീകരണവും. സമയം പോലെ എന്റെ ലേഖനം മുഴുവനും വായിച്ച് നോക്കിക്കോളൂ. നമ്മൾക്കിടയിൽ വിയോജിപ്പിന്റെ മേഖലകൾ അധികമുണ്ടാവാൻ ഇടയില്ല. കുറിപ്പിന് നന്ദി.

  ജിവിക്ക്,കുതറിമാറി നടക്കുന്നവരില്ലേയില്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെയുള്ളവർ വളരെച്ചെറിയൊരു ന്യൂനപക്ഷമായി ഉണ്ടാകും. പക്ഷെ, അവരുടെ മക്കളുടെ കല്യാണസമയമാകട്ടെ. അതുവരെയുള്ള എല്ലാ കുടിശ്ശികയും തീർത്ത്, അനുസരണയുള്ള കുഞ്ഞാടായി, വിനീത വിധേയരായി അവരും മാറുന്നതു കാണാം. കുറിപ്പിന് നന്ദി.

  To my anonymous friend.Sorry to have hurt you. I never had the intention of offending any one. But, given the sensitivity of the topic, some few are bound to be annoyed, I realize. Still, I think the platform which you keep yourself on made you more vulnerable. Any way thanks for commenting.

  Comment by DJ Menon — March 23, 2009 @ 2:03 pm | Reply

 6. ശ്രി.മത്തായിക്ക്,

  വിശ്വാസങ്ങളെല്ലാം ഒരുപോലെയാണെന്നും ഒന്നിന് മറ്റൊന്നിനെക്കാളും പ്രായോഗികതലത്തിലെങ്കിലും മേന്മയൊന്നുമില്ലെന്നും സമർഥിക്കാനാണ് ഞാൻ ഉദ്ദേശിച്ചത്. ക്രൈസ്തവ വിശ്വാസത്തിലെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്നതിന് എനിക്കാശ്രയിക്കനുണ്ടായിരുന്നത് എനിക്കു പരിചയമുള്ള ബൈബിളും. ജന്മം കൊണ്ടെങ്കിലും ഹൈന്ദവനായ ഞാൻ ഹിന്ദുവിനെ പുകഴ്ത്താനും ക്രൈസ്തവനെ ഇകഴ്ത്താനും ശ്രമിക്കുന്നു എന്നു തോന്നാതിരിക്കാനാണ് വിശ്വാസത്തിലെ പൊള്ളത്തരങ്ങളേയും വിശ്വാസികളിലെ പുഴുക്കുത്തുകളെയും ചൂണ്ടിക്കാണിച്ചിടത്തൊക്കെയും രണ്ടു ഭാഗത്തുനിന്നും പ്രാതിനിധ്യ സ്വഭാവമുള്ള കാര്യങ്ങൾ എടുത്തുകാണിച്ചത്.

  വിശ്വാസവുമായി ബന്ധപ്പെട്ട എന്റെ ലേഖനത്തിലെ പ്രസക്തമായ ഏതെങ്കിലും ഒരു വാദം (യഹോവയുടെ രക്തദാഹം, ക്രിസ്തുവിന്റെ പുനരുത്ഥാനവും സ്വർഗ്ഗാരോഹണവും, രണ്ടാം വരവ്, വിഗ്രഹാരാധന, വിജാതീയർക്ക് മോക്ഷം തുടങ്ങിയവ) യുക്തിപൂർവം നിരാകരിക്കുന്നതിനോ ഖണ്ഡിക്കുന്നതിനോ ശ്രമിക്കുന്നതിനു പകരം വ്യക്തിപരമായി എന്നെ ആക്രമിക്കാനാണ് ശ്രി. മത്തായി തുനിഞ്ഞിരിക്കുന്നത് എന്നതിൽ എനിക്കുള്ള നീരസം കൂടി രേഖപ്പെടുത്തിക്കൊണ്ട് ഞാൻ അദ്ദേഹത്തിന്റെ വിമർശനത്തിനുള്ള മറുപടിയിലേക്കു കടക്കട്ടെ.

  1. ‘നിങ്ങടെ പൊത്തകത്തേക്കാൾ നല്ലത് ഞങ്ങടെ‘ എന്നു ഞാൻ എവിടെയാണ് പറഞ്ഞിരിക്കുന്നത്, സർ.

  2. എനിക്കേറ്റവും താൽ‌പ്പര്യമുള്ള വിഷയങ്ങളിൽ പ്രധാനപ്പെട്ടതാണ് ആത്മീയതയും വിശ്വാസങ്ങളും ചരിത്രവും ഒക്കെ എന്നുകൂടി താങ്കൾ വായിച്ചുകാണുമല്ലൊ. അതുകൊണ്ടുതന്നെ ബൈബിളും ഖുറാനും ഭഗവത് ഗീതയും ഒക്കെ മനസ്സിരുത്തി വായിച്ചിട്ടും ഉണ്ട്. അങ്ങനെയൊക്കെയാണല്ലൊ നമ്മളൊക്കെയും ചിന്തകളും കാഴ്ചപ്പാടുകളും സ്വരുക്കൂട്ടുന്നത്. ഋജുത്വവും വൈകല്യവും ഒക്കെ നമ്മുടെ കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കുന്നു. അല്ലേ സർ? പിന്നെ, റാഫേലിനെയും ജോസിനെയും ഒക്കെ എപ്പോഴാണ് ഞാൻ ഭീകരരായി അവതരിപ്പിച്ചത്?

  3 (a) ബൈബിൾ ദൈവനിവേശിതമാണെന്നല്ലെ ക്രിസ്ത്യാനികളിൽ ബഹു ഭൂരിപക്ഷവും വിശ്വസിക്കുന്നത്? ബൈബിളിൽ പറയുന്ന സംഭവങ്ങളൊക്കെ നടന്നതാണെന്നും അവർ വിശ്വസിക്കുന്നില്ലേ? അപ്പോൾ നേർപരിച്ഛേദം എന്നൊക്കെ ഞാൻ ചുമ്മാതങ്ങ് വായിച്ചെടുത്തതാണെന്ന് താങ്കൾ പറയുന്നതിലല്ലെ ഔചിത്യക്കുറവ്? (b) യുക്തിഭദ്രതയോ നിരീക്ഷണത്തിന്റെ കുറവോ അല്ലല്ലൊ ഇവിടെ എന്റെ സന്ദേഹത്തിന്റെ അടിസ്ഥാനം, അത് വിശ്വാസികളിലുണ്ടാക്കിയേക്കാവുന്ന അസ്വസ്ഥകളല്ലേ, സർ?

  4.“പരസ്പര വിരുദ്ധമായ വിശ്വാസവും ആരചാരങ്ങളുമുള്ള ഈ സഭകള്‍ക്കു പൊതുവായി ഒരു ഇടവുമില്ല, യേശുക്രിസ്തു നേരിട്ടു വന്നാലും അതു സാദ്ധ്യവുമല്ല. ഈ സഭകളുടെയു കാഴ്ചപ്പാടില്‍ മറ്റു പല സഭകളും ക്രൈസ്തവമേ അല്ല.“ ഇവിടെ എന്റെ റോളെന്താണ് സർ?

  5.“വിവാഹം കൊണ്ടുപോലും മറ്റു സഭകളുമായി ബന്ധപ്പെടാത്തവര്‍ തൊട്ട്, മതപ്രചരണത്തിനായി ഒരു ശ്രമവും നടത്താത്ത സഭകളെവരെ ചേര്‍ത്താണ് താങ്കള്‍ വെടിവെക്കുന്നത്. ലോകത്തെല്ലായിടത്തെയും പോലെ കത്തോലിക്ക/പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ മതപ്രചരണം ഇന്‍ഡ്യയിലും നടത്തുണ്ട്, അതിലൊരു രഹസ്യവുമില്ല തെറ്റുമില്ല. കത്തോലിക്കരുടെ മതപ്രചരണം കേരളത്തിലൊരുവിധം ഇല്ലാതായിട്ടുണ്ട്. എവിടെയായാലും, കാണുന്നവനോടെല്ലാം സുവിശേഷം പറയുന്ന കത്തോലിക്കന്‍ എന്നത് മെത്രാന്‍ മാരെയെങ്കിലും കുളിരണിയിക്കാന്‍ പോകുന്ന ഒരു സങ്കല്പമാണ്, അങ്ങനാരെയെങ്കിലും കണ്ടാല്‍ അടുത്തവിശുദ്ധനൊറപ്പ്. അതിനും മാത്രം സുവിശേഷമറിയാവുന്നവനു കത്തോലിക്കനായധികസമയം ഇരിക്കാനുമാവില്ല. പിന്നെയുള്ളതു ഒട്ടനവധി പെന്തക്കോസ്ത് സഭകളാണ്, ആര്‍ക്കും സുവിശേഷം പറയാവുന്ന അവരുടെ ഓപ്പണ്‍ സെറ്റപ്പുകാരണം, അതിലെല്ലാം അംഗങ്ങളെക്കാളും പ്രചാരക
  രുണ്ടു. കേരളത്തില്‍ ജീവിക്കുന്ന ഭൂരിപക്ഷം പേരും അത്തരം ഒരാളുടെയെങ്കിലും വാചകം കേട്ടിട്ടുമുണ്ടാവും. അതിലെല്ലാം 90% വും മെത്രാന്‍ സഭകളിലെ മുന്‍ അംഗങ്ങളായതിനാല്‍ അവരെ ഏറ്റവും കൂടുതല്‍ ഭയക്കുന്നതും അച്ചന്മാരും മെത്രാന്‍മാരുമാണ്.“ ഇതിൽ ഓരോ സഭയേയും ഞാൻ പ്രത്യേകം പ്രത്യേകം വിമർശിക്കണമായിരുന്നു എന്നാണോ തങ്കൾ ഉദ്ദേശിക്കുന്നത്? തീരെ സമയവുമില്ല, താത്പര്യവുമില്ല സർ, ക്ഷമിക്കുക. തെറ്റും ശരിയുമൊക്കെ സ്വയം അങ്ങ് തീരുമാനിക്കാവുന്നതേ ഉള്ളൂ, എന്നാണോ താങ്കൾ കരുതുന്നത്?

  6. ഇവിടെയും എനിക്കെന്താണ് റോൾ സർ?

  7. മാതൃധർമ്മത്തിലേക്ക് ആൾക്കാരെ തിരിച്ചുകൊണ്ടുവരുവാൻ ബുദ്ധിമുട്ടുന്നവരുടെ കൂട്ടത്തിൽ ഞാനില്ല സർ. പൊങ്കാലയിടീക്കാൻ പോകുന്നവരുടെ കൂട്ടത്തിലും സുധാമണീടെ മുമ്പിൽ മുട്ടുകുത്തിക്കാൻ ആളെക്കൂട്ടുന്നവരുടെ കൂട്ടത്തിലും ഞാനില്ല സർ. ജയ്ശ്രീറാം വിളിപ്പിക്കുന്നവരുടെ കൂട്ടത്തിലും ഞാൻ ഇല്ല സർ. പിന്നെ, സംസ്കാരത്തെപ്പറ്റി. കോടാനുകോടി നക്ഷത്രസമൂഹങ്ങളിൽ ഒന്നു മാത്രമാണ് നമ്മുടെ ആകാശഗം‌ഗ. ഈ ഗാലക്സിയിൽ തന്നെയുള്ള കോടാനുകോടി നക്ഷത്രങ്ങളിലെ പ്രായേണ അപ്രസക്തമായ ഒരു ചെറിയ നക്ഷത്രമാണ് സൂര്യൻ. ഈ സൂര്യനെ ചുറ്റുന്ന മൂന്നാമത്തെ ഗ്രഹത്തിലെ ഒരു ചെറിയ പട്ടണത്തിലിരുന്ന് സംസ്കാരങ്ങളെയും സംസ്കാരനിരാസങ്ങളെയും പറ്റി വേവലാതി പൂണ്ട് തലതല്ലിപ്പൊളിക്കാൻ മാത്രം എഴുപതോ എൺപതോ ഒക്കെ വർഷം മാത്രം ആയുസ്സുള്ള (അതിനു മുമ്പ് ആരെങ്കിലും തല്ലിക്കൊല്ലുകയോ ലോറീടെ അടിയിൽ പോവുകയൊ ചെയ്തില്ലെങ്കിൽ) എനിക്കു ഭ്രാന്തില്ല സർ. പക്ഷെ ബഹുമുഖമായ ഈ ആക്രമണങ്ങൾ, നേരിട്ടനുഭവപ്പെടുമ്പോളെങ്കിലും (കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ മൂന്നു തവണയെങ്കിലും എന്റെ വീട്ടിൽ സുവിശേഷ പ്രചാരകർ വന്നിട്ടുണ്ടെന്ന് ദയവായി മനസ്സിലാക്കുക ) ചെറിയൊരു സ്വൈര്യക്കേടുണ്ടാവുന്നുണ്ടെന്നു തീർച്ച. പക്ഷെ “സംസ്കാരം എന്നൊക്കെപ്പറയുന്നതു കെട്ടിക്കിടക്കുന്ന ചെളിവെള്ളമല്ല, കൊണ്ടും കൊടുത്തും ഒഴുകുന്ന നദിയാണ്, വിഷലിപ്തമായ തലയില്‍നിന്നും വരുന്ന നിര്‍വചനങ്ങളേ അല്ല. എന്തൊക്കെയോ പൈതൃകത്തെ നശിപ്പിച്ചാണു ബുദ്ധപ്രതിമ വന്നതു, അതും നശിച്ചേ പറ്റൂ, പ്രകൃതി നിയമം.“ എന്നൊക്കെ അറിയാവുന്ന താങ്കൾ, സ്വന്തം വിശ്വാസത്തെയും സ്വന്തമെന്നു കരുതുന്ന സംസ്കാരത്തെയും ഒരു ‘നായര്’ വന്നൊന്നു തൊട്ടപ്പോളേക്കും ഇത്രമാത്രം ക്ഷോഭിക്കുന്നതെന്തിനാണ് സർ?

  8. അങ്ങനെയെങ്കിൽ ക്രിസ്ത്യാനികളുടെ മക്കളൊക്കെ സഭ നടത്തുന്ന സ്കൂളുകളിൽ മാത്രമേ പഠിക്കാവൂ എന്നീയിടെ ഒരു ബിഷപ്പ് പറഞ്ഞതോ സർ? ഇനി, ആ ബിഷപ്പ് ഏത് സഭയുടെ എന്നൊക്കെ അന്വേഷിച്ചിട്ടു വേണോ സർ എനിക്കിത് ഉന്നയിക്കാൻ തന്നെ? അല്ലെങ്കിൽ, ബി. ജെ. പി, ആർ. എസ്. എസ്, ബജ്‌രം‌ഗ് – അതിഹൈന്ദവൻ ആഗ്രഹിക്കുന്ന പോലെ സാമാന്യഹൈന്ദവന്റെ ഉറക്കം കെട്ടാലത്തെ സ്ഥിതിയൊന്ന് ആലോചിച്ചു നോക്കൂ സർ. (അങ്ങനെയൊരിക്കലും ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവനാണേ) താങ്കളുടെ ഈ ഖണ്ഡികയിൽ ചിലവാക്കുകൾ ഡിലീറ്റായിപ്പോയിട്ടുണ്ടോ? കേസുകൊടുക്കുന്നതിതിനെ പറ്റി പറഞ്ഞതിനു മുമ്പുള്ള കാര്യം എനിക്കു മനസ്സിലായില്ല. കേസിൽ കക്ഷി ചേരാനൊന്നുമില്ല, ധാർമീക പിന്തുണ തീർച്ചയായും ഉണ്ട്.

  9.സ്വാമി ജ്ഞാനോദയന്റേത് ലഘുലേഖ ഒന്നുമല്ല. ഒരു പുസ്തകമാണ്.

  10.ഇപ്പോൾ തന്നെ ഒരുപാടായി. അതുകൊണ്ട് വിസ്തരിക്കുന്നില്ല. രണ്ട് മൂന്ന് ഉദാഹരണങ്ങൾ തരാം. “മർക്കോസ് എന്നു വിളിക്കപ്പെട്ടുപോന്ന യോഹന്നാനെയും തങ്ങളുടെകൂടെ കൊണ്ടുപോകാൻ ബർന്നബാസ് ആഗ്രഹിച്ചു. എന്നാൽ പം‌ഫുല്യയിൽ വെച്ച് അവരെ വിട്ടു പോവുകയും ദൌത്യനിർവഹണത്തിൽ തങ്ങളോടൊപ്പം ചേരാതിരിക്കുകയും ചെയ്ത ഒരുവനെ കൂടെ കൊണ്ടു പോകാതിരിക്കുന്നതാണ് ഉത്തമം എന്നു പൌലോസിനു തോന്നി. ഇതിനെ തുടർന്ന് ഉളവായ രൂക്ഷമായ അഭിപ്രായഭിന്നത മൂലം അവർ തമ്മിൽ വേർപിരിഞ്ഞു.” (അപ്പോ.15:58-59). “ഈ അതികേമന്മാരായ അപ്പോസ്തലന്മാരെക്കാൾ ഒട്ടും താഴെയല്ല ഞാൻ എന്നാണ് എന്റെ ബോധ്യം” (2. കോറി. 11:5) , “ഞാൻ ചെയ്യുന്നത് തുടർന്നും ചെയ്യും; അങ്ങനെ, ഞങ്ങളെപ്പോലെയാണ് തങ്ങളും പ്രവർത്തിക്കുന്നത് എന്നു വീമ്പിളക്കുന്നവരുടെ അവകാശവാദം തകർക്കും. അങ്ങനെയുള്ളവർ കപട അപ്പോസ്തലന്മാരാണ്; വഞ്ചകരാണ്; ക്രിസ്തുവിന്റെ അപ്പോസ്തലന്മാരായി വേഷം കെട്ടിയവരാണ്” (2. കോറി.12-13), ആകെയുള്ള ഇരുപത്തിയേഴു പുസ്തകങ്ങളിൽ പതിനാറും ഉള്ളതു മാത്രം പോരേ ആധിപത്യത്തിന്റെ തെളിവായി? പത്രോസിനുണ്ടായ ‘ദർശനം‘ പോലും പൌലോസിന്റെ ശിഷ്യനെഴുതിയ അപ്പോസ്തല പ്രവർത്തനങ്ങളിലാണെന്നോർക്കുക.

  ശ്രി. മത്തായിയോട് ഒരഭ്യർഥന കൂടി. വിയോജിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യത്തോടുകൂടി എന്റെ ഈ ബ്ലോഗിലെ “ധാർഷ്ട്യത്തിന്റെ ഭാഷയും സ്വരവും” എന്ന പോസ്റ്റ് കൂടി ഒന്നു വായിച്ചു നോക്കണം. വിശ്വാസങ്ങളോടുള്ള എന്റെ സമീപനം താങ്കൾക്കു ബോധ്യപ്പെടാനാണ്. (അതെ, ഒരെണ്ണം വായിച്ചു തന്നെ ഒരു വഴിക്കായി! അപ്പഴാ കെളവന്റെ ധാർഷ്ട്യവും കോപ്പും! വാഴയ്ക്ക!)

  Comment by DJ Menon — March 23, 2009 @ 2:10 pm | Reply

  • ശ്രീ. മത്തായിക്ക്,

   ജെട്ടിയിടുന്നതും ഇടാതിരിക്കുന്നതും ഒക്കെ താങ്കളുടെ വ്യക്തിപരമായ
   സൌകര്യങ്ങളാണ്. പ്രദർശനോത്സുകതയുടെ അസുഖമില്ലാതിരിക്കുകയും തിരക്കുള്ള പ്രൈവറ്റ് ബസ്സിന്റെ മുൻഭാഗത്തെ വാതിലിലൂടെ കയറി തിരുവാതിര കളിക്കുകയും
   ചെയ്യാത്തിടത്തോളം കാലം മറ്റാർക്കെങ്കിലും അതിൽ ചൊറിച്ചിലുണ്ടാവേണ്ട കാര്യവുമില്ല. പക്ഷെ, കമ്പനി മുതലാളി ലക്ഷങ്ങളും കോടികളും മുടക്കി അങ്ങനെയൊരു പരസ്യ പലക
   അവിടെ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത്, താങ്കളെ ഏതെങ്കിലും ജെട്ടി ഇടീക്കാനല്ല, മറിച്ച് അയാളുടെ കമ്പനിയുടെ ജെട്ടി തന്നെ ഇടീക്കാനാണെന്നു മനസ്സിലാക്കാനുള്ള ‘മിനിമം ബോധ‘മെങ്കിലും താങ്കൾക്കില്ലാതെ പോയല്ലോ, ശ്രീമൻ മത്തായി മാഷ്!

   തങ്കളുടെ ‘ഠ’ വട്ടത്തിൽ ആരും ഒണക്കമത്തി കൊണ്ട് അവിയൽ ഉണ്ടാക്കാത്തതുകൊണ്ട് കാസർഗോഡ് മുതൽ കളിയിക്കാവിള വരെ ആരും അങ്ങനെ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പിക്കുന്നതാണ് താങ്കളുടെ ചൊറിച്ചിലിന്റെ കാതൽ എന്നെനിക്കു തോന്നുന്നു. “ബൈബിളിലെ ഓരോ വാക്കും ദൈവനിവേശിതമാണെന്നും അതുകൊണ്ടുതന്നെ
   അവ പരമപവിത്രമാണെന്നും, അതിലെ കഥകൾ ചരിത്രസംഭവങ്ങളുടെ യഥാർഥ വിവരണങ്ങളാണെന്നും ഇവരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നു. മനുഷ്യന് രക്ഷ ക്രിസ്തുവിലൂടെ മാത്രമേ ഉള്ളൂ എന്നും ഭൂമിയിലെ ഓരോ മനുഷ്യനേയും ക്രിസ്തുവിലേക്ക്
   അടുപ്പിക്കേണ്ടതും അതുവഴി അവനെ ക്കൂടി സ്വർഗ്ഗരാജ്യത്തിന് അവകാശിയാക്കേണ്ടതും തന്റെ ചുമതലയാണെന്നും അവൻ ഉറച്ചു വിശ്വസിക്കുന്നു.“
   എന്നാണ് ഞാൻ എഴുതിയത്. ഞാൻ പറഞ്ഞിരിക്കുന്ന ‘ഭൂരിഭാഗത്തിൽ’ താങ്കൾ പെടുന്നില്ല. ഈ പറഞ്ഞിരിക്കുന്ന ‘അവനി‘ലും താങ്കൾ പെടുന്നില്ല. അരിവാളുമെടുത്ത് ആത്മീയക്കൊയ്ത്തിനു പോകുന്നവരുടെ കൂട്ടത്തിലും താങ്കളില്ല! എന്നിട്ടും ഈ പോസ്റ്റിന്റെ ചുവട്ടിൽ നിന്നു കുരക്കാൻ താങ്കളുണ്ട്! അവിടെത്തന്നെ നിന്ന് ചൊറിച്ചിൽ തീരുന്ന വരെ കുരച്ചോളൂ മത്തായി മാഷേ. പ്രശ്നം അടിവസ്ത്രത്തിന്റെയല്ല.

   20 കൊല്ലം കുത്തിയിരുന്നു വായിക്കാൻ പറ്റിയ ഒരു പൊത്തകം! ആ പഷ്ട്! ഇടക്കൊന്നു കോമഡി കാണാൻ തോന്നുമ്പോൾ കാർട്ടൂൺ നെറ്റ്വർക്കും ശാലോം ടീവീം പവർവിഷനുമൊക്കെയല്ലാതെ വേറേയെന്തു വഴിയാണുള്ളത്, മത്തായി മാഷേ?

   ക്രൈസ്തവ വിശ്വാസത്തിലെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കാൻ വേണ്ടി എഴുതിയ ലേഖനത്തിൽ ഇതിൽ കൂടുതൽ ഹൈന്ദവ പ്രാതിനിധ്യത്തിന്റെ ആവശ്യകത എവിടെയാണ് മത്തായി മാഷേ?

   ഏതെങ്കിലും ഒരു വാക്കിൽ കേറി തൂങ്ങി ചോദ്യത്തിൽ നിന്നു വഴുതിമാറുന്നത് താങ്കളിലെ ‘അഭ്യാസി’യെ ആണ് വെളിച്ചത്തുകൊണ്ടുവരുന്നത്. ചോദ്യം ഇതായിരുന്നു (തൂങ്ങാനുള്ള
   വാക്ക് ഒഴിവാക്കിയിട്ടുണ്ട്): ‘സംസ്കാരം എന്നൊക്കെപ്പറയുന്നതു കെട്ടിക്കിടക്കുന്ന ചെളിവെള്ളമല്ല, കൊണ്ടും കൊടുത്തും ഒഴുകുന്ന നദിയാണ്, വിഷലിപ്തമായ തലയില്‍നിന്നും വരുന്ന നിര്‍വചനങ്ങളേ അല്ല. എന്തൊക്കെയോ പൈതൃകത്തെ നശിപ്പിച്ചാണു ബുദ്ധപ്രതിമ വന്നതു, അതും നശിച്ചേ പറ്റൂ, പ്രകൃതി നിയമം.‘ എന്നൊക്കെ
   അറിയാവുന്ന താങ്കൾക്ക്, സ്വന്തം വിശ്വാസത്തെയും സംസ്കാരത്തെയും മറ്റൊരാൾ വന്നു തൊട്ടപ്പോഴേക്കും പ്‌രാന്തായതെന്തിന്? പ്രത്യേകിച്ചും സക്കറിയയുടെ അധോവായു ആസ്വദിക്കുകയും, സ്വന്തം മതത്തിലെ ഉഡായിപ്പുകളോട് പ്രതികരിക്കുകയും ചെയ്യുന്ന യുക്തിവാദിയായ സാറിന്? (സക്കറിയമാരുടെയാണെങ്കിൽ അധോവായുവും മത്തായിക്ക് പഥ്യം എന്ന സ്റ്റൈൽ?)

   “ഇതു ബിഷപ്പും അയാളുടെ കീഴിലെ ജനങ്ങളും തമ്മില്‍ മാത്രമുള്ള പ്രശ്നമാണ്!“ എന്നു പറയുന്ന താങ്കൾ അടുത്ത ശ്വാസത്തിൽ പറയുന്നു “ ഒരു മതേതര സമൂഹം പുലരെണമെന്നുള്ളവര്‍ക്കും ഇതൊരു പ്രശ്നമാണു“ എന്ന്. എന്താണ് സാർ ഇങ്ങനെ?

   ‘ഇന്‍ഡ്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങളും മതാചാരങ്ങളും ഒഴിവാക്കണം എന്നു പറഞ്ഞൊരു കേസ് കൊടുക്കാന്‍ പരിപാടിയുണ്ട്, സഹകരിക്കുമോ?‘ എന്നു ചോദിച്ചതു മനസ്സിലായതുകൊണ്ടാണ് ധാർമീക പിന്തുണ അറിയിച്ചത്. ‘നിങ്ങള്‍ ഹിന്ദുക്കളുടെ സ്വകാര്യ സ്ഥാപനമൊന്നുമല്ല, ഇന്‍ഡ്യയിലെ ഒരുന്നതവിദ്യാഭ്യാസ സ്ഥാപനം.‘ ഏത് സ്ഥാപനം, എന്തു സ്ഥാപനം? തലയും വാലും ഇല്ലാതിരുന്ന ഈ സാധനമാണ് മനസ്സിലാകാതെയിരുന്നത്. സാരമില്ല, ഇനി അതു വിസ്തരിക്കണമെന്നില്ല.

   മനുഷ്യജന്മത്തിലെ ആപേക്ഷികതകൾക്കുള്ളിൽ നിന്നുകൊണ്ട്, നന്മതിന്മകളും ശരിതെറ്റുകളും വിവേചിച്ചറിയാൻ വഴികാണാതെ വിഷമിക്കുന്ന ഒരു പാമരനാണേ ഈയുള്ളവൻ. അവിടുന്നാണെങ്കിലോ, ദ്വന്ദ്വങ്ങളെയെല്ലാം നിസ്സാരമായി
   അതിജീവിച്ച മഹാപണ്ഡിതനും! മാത്രമല്ല, സംവാദം അടിവസ്ത്രവും അധോവായുവും കടന്ന്, ‘നിങ്ങൾ ഹിന്ദുക്കൾ’ എന്ന തലത്തിലേയ്ക്കും നീങ്ങുന്നു. നമ്മൾക്കിടയിൽ പൊതുവായ ഇടം (common ground) തീരെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പോലെ.
   ഞാൻ എന്റെ ബ്ലോഗ്, വേർഡ്പ്രെസ്സിലേക്ക് മാറ്റുകയാണ്. മറുപടി നിർബന്ധമാണെങ്കിൽ – നിർബന്ധമാണെങ്കിൽ മാത്രം – അങ്ങോട്ടാകാം.

   Comment by DJ Menon — March 27, 2009 @ 1:06 pm | Reply

 7. ശ്രീമാ‍ന്‍ മേനോന്‍, ഒരാളുടെ ‘വിശാസമൊക്കെ’ പേരില്‍നിന്നും ഊഹിക്കാന്‍ മാത്രം വൈഭവമൊന്നും താങ്കള്‍ക്കില്ല. ‘വിശ്വാസത്തെ’പ്പറ്റി ഒരക്ഷരം പോലും ഞാന്‍ പറഞ്ഞിട്ടുമില്ല. ഒരു വളിയില്‍ താണു പോകാനുള്ളതേ ഉള്ളൂ ‘എല്ലാ’ ദൈവ ശാസ്ത്രവും എന്നു സക്കറിയ (എഴുത്തുകാരന്‍) പറഞ്ഞതു ഞാന്‍ കയ്യടിച്ചു സ്വീകരിച്ചിട്ടുണ്ട്. താങ്കളുടെ നെടുനീളന്‍ ലേഖനത്തില്‍ ക്രൈസ്തവ വിശ്വാസത്തെപ്പറ്റിപ്പറഞ്ഞതിലൊന്നും അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കേണ്ട ധര്‍മ്മമെനിക്കില്ല. കേരളത്തിലെ ‘ക്രിസ്താനികള്‍’ ഒണക്കമത്തി കൊണ്ടാ അവിയല്‍ ഉണ്ടാക്കുന്നതെന്നാരെങ്കിലും എഴുതിയാല്‍, അങ്ങനെയല്ല എന്നു പറയാനുള്ള എന്റെ അനുഭവം ഞാനുപയോഗിച്ചേക്കും (ചിലപ്പോള്‍ മാത്രം). അതൊന്നും ഞാനെഴുതുന്നതു മൂത്ത വിശ്വാസിയായതു കൊണ്ടല്ല. കാരണം നാമാരും വിശ്വാസത്തിനെ തീവ്രത അളന്നിട്ടൊന്നുമല്ലല്ലോ ഒരാള്‍ ഹിന്ദുവോ ക്രിസ്ത്യാനിയോ എന്നെല്ലാം തീരുമാനിക്കുന്നത്. യുക്തിവാദികളെപ്പോലും ആ ഐഡന്റിറ്റി വെറുതെ വിടുന്നില്ല. [ഏതു മതത്തിലെയും ഉഡായിപ്പുകളോട് ഇപ്പൊഴും കാര്യമായി പ്രതികരിക്കുന്നതു ആ മതത്തിനെ ഐഡന്റിറ്റി ഉള്ള യുക്തിവാദികള്‍ മാത്രമാണ്, എന്തു വിരോധാഭാസം]

  അതുകൊണ്ടു യഹോവയുടെ രക്തദാഹമോ കന്യമറിയമിന്റെ ഗര്‍ഭമോ ഒന്നും എനിക്കു വലിയ വിഷയമായി തോന്നുന്നില്ല, (താങ്കള്‍ക്കാണു താനും) ഖണ്ഡിക്കുന്ന കാര്യം ഉദിക്കുന്നേയില്ലല്ലോ. വ്യക്തിപരമായ അക്രമിച്ചെന്നോ! ആര്? ആരെ? എവിടെ? എപ്പോള്‍? [നല്ല രാഷ്ട്രീയ ഭാവിയുണ്ട് കേട്ടോ]

  ഹൈന്ദവ വിശ്വാസത്തിലെ പൊള്ളത്തരങ്ങള്‍ താങ്കള്‍ ചൂണ്ടിക്കാണിച്ചത് ഞാനീലേഖനത്തില്‍ കണ്ടില്ല, ഒന്നൂടെ ചൂണ്ടാമോ? ബൈബിളിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടീട്ടുണ്ട്, പൊള്ളയല്ലാത്തതൊക്കെ നമ്മടെ പൊത്തകത്തില്‍ പണ്ടെ പറഞ്ഞത് ഉദ്ധരിച്ചിട്ടുമുണ്ട്. ക്രിസ്തീസ്തീയ വിശ്വാസംമുതല്‍ എല്ലാം പുഴുക്കുത്തായായി കണ്ടെത്തിയപ്പോള്‍, പിടിക്കപ്പെട്ട ചെറു മീനുകളായ തന്ത്രി, സ്വാമി അമൃത ചൈതന്യ, ശങ്കരാചാര്യര്‍ (നമ്മള്‍ ഹര്‍ത്താല്‍ വരെ നടത്തി) തുടങ്ങിയവയിലൊതുങ്ങുന്നു നമ്മടെ സ്വന്തം പുഴുക്കുത്തുകള്‍. ദേവസ്വം ബോര്‍ഡിന് ഹിന്ദുക്കളുമായി ഒരു ബന്ധവുമില്ലാത്തതിനാല്‍, ആ കുത്ത് പുറത്തേക്കു പോകുന്നു. എന്തൊരു പ്രാധിനിത്യ സ്വഭാവം!

  ഓരോ മനുഷ്യനേയും ക്രിസ്തുവിലേക്ക് അടുപ്പിക്കേണ്ടതും അതുവഴി അവനെക്കൂടി സ്വർഗ്ഗരാജ്യത്തിന് അവകാശിയാക്കേണ്ടതും തന്റെ ചുമതലയാണെന്നും അവൻ ഉറച്ചു വിശ്വസിക്കുന്നു. എവന്‍? താങ്കളുടെ തെളിവോ, 20 വര്‍ഷത്തിനുള്ളീല്‍ മൂന്നു പേര്‍ സുവിശേഷം പറഞ്ഞു! ധാരാളം. അതാണ് പറഞ്ഞതു ഇത്ര ഈസിയായി ക്രൈസ്തവ മനശ്ശാസ്ത്രത്തിന്റെ ഒരു നേർപരിഛേദം വായിച്ചെടുക്കുന്ന താങ്കള്‍ ഒരു മഹാനാണെന്നു. [അങ്ങനെ വിശ്വസിക്കുക എന്നതുതന്നെ അയാളുടെ മാത്രം കാര്യമാണ്, മുജ്ജന്മ സുകൃതം കൊണ്ട് നല്ലജാതിയില്‍ പിറന്ന ഹിന്ദുക്കളില്ലെ, അതവരുടെ കാര്യം] ഈയൊരു ലക്ഷ്യമേയില്ലാത്ത സഭകളും, ജനങ്ങളും എല്ലാം ചേര്‍ന്നതാണ് താങ്കള്‍ വെടിവെക്കുന്ന അവന്‍ എന്നു വ്യക്തമാക്കാനാണ് സഭകളെപ്പറ്റി എഴുതിയത്. [മതില്‍/ടിവി/മാസികള്‍/പോട്ട എല്ലാം മുഖ്യമായും ലക്ഷ്യം വെക്കുന്നതു ‘ക്രിസ്ത്യാനികളെ’ത്തന്നെ എന്നും പറയാന്‍] മണ്ടത്തരമായിപ്പോയി 20 വര്‍ഷമായി സുവിശേഷം കേട്ട്, 5 നേരം വേദപുസ്തകം വായിച്ച്, പോരാത്തതിനു സര്‍വ മതിലേലേം തിരു വചനം വായിച്ച്, ക്രിസ്ത്യന്‍ ആശുപത്രിയും സ്കൂളും മാത്രമുപയോഗിച്ച്, ക്രിസ്ത്യന്‍ മാസികകളും പുസ്തങ്ങളും ധാരാളമായി വായിച്ച്, പവ്വര്‍ വിഷന്‍/ഷാലോം ഒക്കെ മുടങ്ങാതെ കണ്ടു ജീവിക്കുന്ന താങ്കളോടങ്ങനെ പറയരുതായിരുന്നു. എന്റെ പിഴ. ചോ: ഇവിടെ എന്റെ റോളെന്താണ് സർ? ഉ: ഇങ്ങനെ തന്നെ തുടര്‍ന്നോളൂ മേനോന്‍ സാർ

  തെറ്റും ശരിയുമൊക്കെ സ്വയം അങ്ങ് തീരുമാനിക്കാവുന്നതേ ഉള്ളൂ, എന്നാണോ താങ്കൾ കരുതുന്നത്? അല്ല സാര്‍ ഇതിന്‍ഡ്യയാണു, തെറ്റും ശരിയും എല്ലാം നിങ്ങള്‍ ഹിന്ദുക്കള്‍ (എന്നുപറഞ്ഞ് അണ്ടനും അടകോടനും വരരുത്) തീരുമാനിക്കുന്നതു പോലെ. [ഹിന്ദുസ്ഥാന്‍ ‘ഹമാരാ’ എന്നല്ലേ പ്രമാണം] ‘തെറ്റ്’ ഒന്നു ചൂണ്ടിക്കാണിക്കാമോ?

  വീണ്ടും ചോദ്യം: 6. ഇവിടെയും എനിക്കെന്താണ് റോൾ സർ? ഉത്തരം: ജട്ടി ധരിക്കാതെ പോകുമ്പോള്‍, റ്റാന്റെക്സ് ജട്ടികള്‍ എന്ന പരസ്യം കണ്ട് വെകിളി പിടിക്കരുത് സാര്‍, സാറിനെ ഉദേശിച്ചല്ല ആ പരസ്യം.

  ‘മാതൃധര്‍മ്മം’ എന്ന പ്രയോഗം ഇഷ്ടപ്പെട്ടു. ആഹ്വാനം ചെയ്യുന്നവന്‍ നിര്‍വചിക്കുന്നതാണ് മാതൃധര്‍മ്മം എന്നു വിശ്വസിക്കുന്നവനേ ആ വാക്കുപയോഗിക്കൂ. ‘മാതൃധര്‍മ്മം’ അത്രയെളുപ്പം നിര്‍വചിക്കുക എളുപ്പമല്ല എന്നു പറയാനാണ് രണ്ടുദാഹരണങ്ങള്‍പ്പറഞ്ഞത്. [ആ കൂട്ടത്തിലെങ്ങും നമ്മളില്ല, പക്ഷേ റാഫേലും ജോസും പറഞ്ഞതു വെച്ച്, ക്രിസ്ത്യാനികളുടെ നേര്‍ പരിച്ഛേദം നമ്മള്‍ മുറിച്ചെടുക്കും] ഗാലക്സി വരെയൊക്കെ പോകേണ്ട കാര്യമുണ്ടോ അവിടെ?

  സ്വന്തമെന്നു കരുതുന്ന സംസ്കാരത്തെയും ഒരു ‘നായര്’ വന്നൊന്നു തൊട്ടപ്പോളേക്കും… നല്ലപ്രയോഗം!! [ഞങ്ങള്‍ക്കൊന്നും സ്വന്തം സംസ്കാരം എന്നൊന്നില്ല, എല്ലാം വെറും തോന്നല്‍. ഭാഗ്യമുണ്ടേല്‍ ഏതെങ്കിലും നായന്മാര്‍ നിര്‍വചിച്ച് സഹായിക്കും. താലിബാന്‍ ബുദ്ധപ്രതിമ തകര്‍ത്തപോലെന്തോ മഹാസംഭവമാണീ ലേഖനം എന്നു കരുതാതെ മി. നായര്‍.]

  അങ്ങനെയെങ്കിൽ ക്രിസ്ത്യാനികളുടെ മക്കളൊക്കെ സഭ നടത്തുന്ന സ്കൂളുകളിൽ മാത്രമേ പഠിക്കാവൂ എന്നീയിടെ ഒരു ബിഷപ്പ്… ഇതു ബിഷപ്പും അയാളുടെ കീഴിലെ ജനങ്ങളും തമ്മില്‍ മാത്രമുള്ള പ്രശ്നമാണ്! ഒരു മതേതര സമൂഹം പുലരെണമെന്നുള്ളവര്‍ക്കും ഇതൊരു പ്രശ്നമാണു, ബിജെപി തൊട്ടു ബജ്രംഗ ദള്‍ വരെ ഈ പ്രശ്നത്തില്‍ വരുന്നതെങ്ങനെ എന്നു മനസിലാവുന്നേ ഇല്ല. [ബിഷപ് പറഞ്ഞില്ലെങ്കില്‍ത്തന്നെ, ക്രിസ്ത്യാനികള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്താല്‍ ഇതിനെ എതിര്‍ക്കാന്‍ ബിജെപിക്ക് എന്താണവകാശം!]

  താങ്കള്‍ക്കു മനസിലാകാത്ത കാര്യത്തില്‍ എങ്ങനെ ധാര്‍മ്മിക പിന്തുണ നല്‍കും! അതൊ, അത്രേയുള്ളോ ഈ ‘ധാര്‍മിക’ എന്നൊക്കെപ്പരഞ്ഞാല്‍.

  പുസ്തകമായാ‍ലും പോട്ടയിലെ സ്വാമി ജ്ഞാനോദയനെ കാണാനാഗ്രഹമുണ്ട്.

  പൌലോസും ബാക്കിയുള്ള അപൊസ്തോലന്‍ മാരുമായുള്ള, ‘ബൈബിളില്‍ അങ്ങോളമിങ്ങോളമുള്ള ഏറ്റുമുട്ടലിന്റെ’ തെളിവുകൊള്ളാം. തുടങ്ങിയപ്പോള്‍ സൂചിപ്പിച്ചപോലെ അതത്ര താല്പര്യമുള്ള വിഷയമല്ല, ഒരു കൌതുകത്തിനു ചോദിച്ചെന്നു മാത്രം, തൃപ്തിയായി (ബാ. ച. മേനോന്‍ സ്റ്റൈല്‍).

  മിനിമും ബോധമുള്ള ഒരാളെ ‘ഒരുവഴി‘ക്കാക്കാനുള്ള ഒന്നും ഈ ലേഖനത്തിലില്ല എന്നുള്ള സത്യം താങ്കളുടെ കാലുകളെ തറയില്‍ തൊടീക്കട്ടെ. ബാക്കിയൊക്കെ സമയം പോലെ വായിക്കാം.

  Comment by മത്തായി — March 24, 2009 @ 12:59 am | Reply

 8. […] ആത്മീയക്കൊയ്ത്തുകാരാ, അരിവാളെടുക്ക… […]

  Pingback by മറ്റൊരു മേനോന്ടെ വെടിക്കെട്ട് « Chaya Kada — April 5, 2009 @ 10:49 am | Reply

  • നാലും മൂന്നും ഏഴു പേർ പോലും വായിക്കാത്ത ബ്ലോഗിലെ ആറു ദിവസം കുത്തിയിരുന്നു വായിച്ചാൽ തീരാത്ത പോസ്റ്റിലേക്ക് ലിങ്കോ? അതും ചായക്കടയിൽ നിന്ന്? It’s a privilege. Thanks a lot.

   Comment by DJ Menon — April 10, 2009 @ 2:22 pm | Reply

 9. ആമുഖമായി ശ്രീമാന്‍ മേനോന്‍ അവര്‍കള്‍ നല്‍കിയ മുന്നറിയിപ്പ് വായിച്ചു അല്പം അങ്കലാപ്പോടെ ആയിരുന്നു ഇങ്ങേരുടെ ജ്ഞാന പൂക്കെട്ടു വായിച്ചു തുടങ്ങിയത് വായന പകുതി അയപോള്‍ നിര്‍ത്തി പിന്നെ അവിടേം ഇവിടേം ഒക്കെ വായിച്ചു അവസാനിപ്പിച്ചു.. എന്റെ മേനോന്‍ ചേട്ടാ ചുമ്മാ മനുഷ്യനെ കളിയാക്കല്ലേ ഒഫ്ഫെന്ദ് ചെയും ഞെട്ടിവിറക്കും ! ഹൃദ്രോഗികള്‍ വായിക്കരുത് എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചത്‌ ഈ വിവരകേട്‌ വായിക്കാനാണോ ?. ഹോ ഓരോ …………. വന്നോളും മനുഷന് ആശകൊടുത്തു അവന്റെ ഒക്കെ വിവര കേടു വയിപ്പിക്കാന്‍

  Comment by George kuty — January 8, 2010 @ 6:13 am | Reply

 10. സാറിന്റെ ഈ ലേഖനം മുഴുവന്‍ വായിക്കാന്‍ പറ്റാത്തതില്‍ ഖേദമുണ്ട്. എങ്കിലും ചിലതൊക്കെ വായിച്ചു. ഒന്ന് രണ്ടു കാര്യം മാത്രമേ ഞാന്‍ ഇവിടെ പ്രതിപാദിക്കുന്നുള്ളൂ. ദൈവ നിവേശിതം എന്ന് വച്ചാല്‍ ബാധ കേറുന്ന പോലെ ആണെന്ന് കരുതല്ലേ സാര്‍. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി രചയിതാക്കള്‍ യഹൂദ ജനതയ്ക്ക് വേണ്ടി രചയിതാക്കളുടെ സ്വന്തം ശൈലിയിലും സ്വന്തം ബുദ്ധി കൊണ്ട് ആലോചിച്ചും ആണ് അതെഴുതിയിട്ടുള്ളത്. അവര്‍ ചരിത്രം എഴുതിയത് സത്യസന്ധമായിട്ടാണ് . അത് കൊണ്ട് തന്നെയാണ് സാറിനെ പോലെ ഉള്ളവര്‍ക്ക്
  അതിനെ ഇങ്ങനെ വിമര്‍ശിക്കാന്‍ പറ്റുന്നത്. യഹൂദ ജനതയ്ക്ക് വേണ്ടി എഴുതിയ പുസ്തകത്തില്‍ ആ ജനത സ്വീകരിക്കുന്ന രീതിയില്‍ ആണ് അവ എഴുതി വച്ചിരിക്കുന്നത്. അവര്‍ അവരുടെ സ്വന്തം ദൈവമായിട്ട്‌ ആ ദൈവത്തെ അവതരിപ്പിച്ചത് പുറത്ത് നിന്ന് നോക്കുന്നവന് സ്വീകാര്യമാവില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് സാറിന്റെ ഈ വിമര്‍ശനം. ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഇസ്രായേല്‍ ജനം ബാബിലോണ്‍ അടിമത്തത്തില്‍ കഴിഞ്ഞിരുന്നപ്പോള്‍ അവിടെ നിന്ന് മനസ്സിലാക്കിയ സൃഷ്ടികഥയുമായി താരതമ്യപ്പെടുത്തി ആണ് അവതരിപ്പിച്ചിരിക്കുന്നത്. അതും ഇസ്രായേല്‍ ജനത്തിനു എളുപ്പം ഗ്രഹിക്കാന്‍ വേണ്ടി. ഗ്രന്ഥകര്‍ത്താവിനു സൃഷ്ടികര്‍മ്മത്തിലെ ശാസ്ത്രീയത തെളിയിക്കല്‍ അല്ല ഉദ്ദേശം. ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നും അവന്‍ എങ്ങിനെ ഇന്നത്തെ രീതിയില്‍ ആയി തീര്‍ന്നു എന്നും അവന് ഒരു ബോധ്യം കൊടുക്കുക എന്നത് മാത്രമായിരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്നേ ജീവിച്ചിരുന്ന സമൂഹത്തിനു ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ കൂടിയാണ് സൃഷ്ടികര്‍മ്മം വിവരിച്ചിരിക്കുന്നത്. ആ അര്‍ത്ഥത്തില്‍ അത് മനസ്സിലാക്കിയാല്‍ സാറിന്റെ കളിയാക്കലുകള്‍ വിഫലമായിരുന്നു എന്ന് സാറിനു തന്നെ ബോധ്യമാവും. പുതിയ നിയമത്തിലെ ക്രിസ്തു ഞാനും പിതാവും ഒന്നാണ് എന്ന് പറയുമ്പോള്‍ തന്നെ ദൈവത്തിന്റെ സ്വഭാവം ക്രിസ്തുവിന്റെ സ്വഭാവവുമായി താരതമ്യപ്പെട്ടു പോകുന്നതാണ് എന്ന് മനസ്സിലാക്കാവുന്നതെ ഉള്ളൂ. ക്രിസ്തുവിനെ കുറിച്ച് വിമര്‍ശിക്കുന്നത് മുഴുവന്‍ എനിക്ക് വായിക്കാന്‍ പറ്റിയില്ല. എങ്കിലും സുവിശേഷകാരന്മാരുടെ രചനയിലെ ആധികാരികതയെ ആണ് ചോദ്യം ചെയ്തത് എന്ന് മനസ്സിലായത് കൊണ്ട് ഒരു കാര്യം പറയുന്നു. ഈ ലോകത്തിന്റെ മുഴുവന്‍ രക്ഷകനായ ക്രിസ്തുവിനെ ശത്രുവിനെ പോലും സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തുവിനെ സ്നേഹിച്ചു കൊണ്ട് സാര്‍ ഒന്നൂടി ആ നാല് സുവിശേഷവും വായിച്ചാല്‍ യേശുക്രിസ്തു തന്നെ സാറിനു ബാക്കി ഉള്ള സംശയങ്ങള്‍ മാറ്റി തരും. സമയക്കുറവ് മൂലം നിറുത്തുന്നു. സാറിനെ ക്രിസ്തുനാഥന്‍ അനുഗ്രഹിക്കട്ടെ.

  Comment by Shelly Joseph — January 17, 2018 @ 3:43 pm | Reply

  • പ്രിയപ്പെട്ട ഷെല്ലീ, ഞാൻ പത്തിരുപത്‌ വർഷങ്ങൾക്ക്‌ മുമ്പെഴുതിയ ഒരു ലേഖനമാണിത്. അതിനു ശേഷം ഞാൻ കുറച്ചൊന്നുമല്ല ഈ വിഷയത്തിൽ നടത്തിയ വായനയും പഠനങ്ങളും. നിർഭാഗ്യവശാൽ, ഷെല്ലി പറയുന്നതുപോലെയല്ല കാര്യങ്ങൾ എന്നാണ് ഇന്നും എന്റെ ബോദ്ധ്യം. വിയോജിപ്പുകൾ സ്വാഭാവികമാണ്. പ്രത്യേകിച്ചും വിശ്വാസികളിൽ നിന്നും. കമന്റിനു നന്ദി.

   Comment by DJ Menon — January 17, 2018 @ 4:13 pm | Reply

 11. സാറേ ഇത് മുഴുവന്‍ വായിച്ചു. സാറ് ഭയപ്പെടുന്നത് പോലെ ക്രിസ്തുവില്‍ വിശ്വസിച്ച് ക്രിസ്തുവിനെ അറിഞ്ഞു ജീവിക്കുന്ന ഒരുവന് ഇത് വായിച്ചാല്‍ പ്രത്യേകിച്ച് എന്തെങ്കിലും സംഭവിക്കും എന്ന് എനിക്ക് തോന്നുന്നില്ല. സാറിന്റെ ഈ ലേഖനം വായിച്ചാല്‍ വിഷമം തോന്നും എന്നുള്ളത് സത്യം. വിഷമം തോന്നുന്നത് മറ്റൊന്ന് കൊണ്ടും അല്ല. സാറിനെ പോലെ വിവരം ഉള്ളവര്‍ക്ക് പോലും ഒരുപാട് അബദ്ധങ്ങള്‍ പറ്റുന്നുണ്ടല്ലോ എന്നോര്‍ത്തിട്ടാ. തീര്‍ച്ചയായും അവരുടെ പ്രാര്‍ഥനയില്‍ അവര്‍ സാറിനു വേണ്ടിയും പ്രാര്‍ഥിക്കും. കുരിശില്‍ കിടന്നു കര്‍ത്താവ് പ്രാര്‍ഥിച്ചത് പോലെ.
  ഒരു സുവിശേഷത്തില്‍ കണ്ടത് അതെ പോലെ തന്നെ മറ്റു മൂന്നു സുവിശേശങ്ങളിലും കാണണം എന്ന് സാറിനു എന്തോ വാശി ഉള്ളത് പോലെ തോന്നി ആദ്യ ഭാഗങ്ങള്‍ വായിച്ചപ്പോള്‍. അങ്ങിനെ ആണെങ്കില്‍ ഒരു സുവിശേഷം പോരെ സാറേ. ഓരോ സുവിശേഷകാരനും അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം തോന്നുന്ന കാര്യങ്ങള്‍ അവരുടെ ശൈലിയില്‍ എഴുതി വച്ചത് ആണെന്ന് കഴിഞ്ഞ ഇരുപത് വര്‍ഷക്കാലമായിട്ടു ഇതില്‍ ഒരുപാട് വായിച്ചിട്ടും മനസ്സിലാക്കാനാകാതെ പോയി എന്നുള്ളത് ഖേദത്തോടെ ഞാന്‍ സാറിനെ ഓര്‍മ്മിപ്പിക്കുന്നു. മത്തായി സുവിശേഷം എഴുതിയത് യഹൂദ ജനതയെ ലക്‌ഷ്യം വച്ചാണ്. അത് കൊണ്ട് തന്നെ പഴയ നിയമ പുസ്തകത്തിലെ പ്രവചന പൂര്‍ത്തീകരണം അദ്ദേഹത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്. മറ്റു സുവിശേഷകാരന്മാര്‍ക്ക് ആ താല്പര്യം ഉണ്ടായിരുന്നില്ലാ എന്നത് കൊണ്ടായിരിക്കണം അവര്‍ അതെ കുറിച്ച് ഒന്നും പറയാഞ്ഞത്. മറ്റുള്ളവര്‍ പറയാത്ത കാര്യം മത്തായി പറഞ്ഞത് ശരിയായില്ല എന്ന് പറയുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തില്‍ ആണ് സാര്‍.
  ഗനേസറത്ത് താടാകവും ടൈബീരിയസ് തടാകവും ഗലീലി കടലും ഒന്നാണ് എന്ന് ഇത്രയും കാലം സാര്‍ ഈ വിഷയത്തില്‍ വായന നടത്തിയിട്ടും മനസ്സിലാവാതെ പോയത് എന്ത് കൊണ്ടാണ് സാര്‍. സാര്‍ കള്ളം പറയുന്ന ഒരാള്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല. സാറിനു ഇത് മനസ്സിലാവാതെ പോയത് ആയിരിക്കും എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം. എത്ര വിവരം ഉണ്ടെന്നു പറഞ്ഞിട്ടും കാര്യമില്ല. എല്ലാര്‍ക്കും ഇത് പോലെ ചില അബദ്ധങ്ങള്‍ പറ്റും. അത് സ്വാഭാവികമാണ് സാര്‍. അബദ്ധം പറ്റിയ കാര്യം നമുക്ക് തിരിച്ചറിയാന്‍ കഴിയുമ്പോള്‍ ആ തിരിച്ചറിവ് നമ്മിലെ അഹങ്കാരത്തെ ശമിപ്പിക്കും. അങ്ങിനെ നോക്കുമ്പോ അബദ്ധം പറ്റുന്നത് ഒരിക്കലും ഒരു മോശം കാര്യം അല്ല.
  ആദ്യത്തെ അപ്പോസ്തലന്മാരെ തിരഞ്ഞെടുക്കുന്നത് ബൈബിളില്‍ വിവരിച്ചിരിക്കുന്നത് ഇപ്രകാരം ആണ്.
  യോഹ 1:35 മുതല്‍ ഉള്ള വാക്യങ്ങള്‍: – അടുത്ത ദിവസം യോഹന്നാന്‍ തന്റെ ശിഷ്യന്മാരില്‍ രണ്ടു പേരോടുകൂടെ നില്‍ക്കുമ്പോള്‍ യേശു നടന്നു വരുന്നത് കണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്! അവന്‍ പറഞ്ഞത് കെട്ടു ആ രണ്ടു ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞു, അവര്‍ തന്റെ പിന്നാലെ വരുന്നത് കണ്ട്, ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവര്‍ ചോദിച്ചു: റബ്ബീ – ഗുരു എന്നാണു ഇതിനര്‍ത്ഥം – അങ്ങ് എവിടെയാണ് വസിക്കുന്നത്? അവന്‍ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന് അവന്‍ വസിക്കുന്നിടം കാണുകയും അന്ന് അവനോടു കൂടെ താമസിക്കുകയും ചെയ്തു. അപ്പോള്‍ ഏകദേശം പത്താം മണിക്കൂര്‍ ആയിരുന്നു. യോഹന്നാന്‍ പറഞ്ഞത് കേട്ട് അവനെ അനുഗമിച്ച ആ രണ്ടു പേരില്‍ ഒരുവന്‍ ശിമയോന്‍ പത്രോസിന്റെ സഹോദരന്‍ അന്ത്രയോസായിരുന്നു. അവന്‍ ആദ്യമേ തന്റെ സഹോദരനായ ശിമയോനെ കണ്ടു അവനോടു, ഞങ്ങള്‍ മിശിഹായെ – ക്രിസ്തുവിനെ – കണ്ടു എന്ന് പറഞ്ഞു. അവനെ യേശുവിന്റെ അടുത്ത് കൊണ്ട് വന്നു. യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ – പാറ – എന്ന് നീ വിളിക്കപ്പെടും.
  (എന്നെ അനുഗമിക്കുവാന്‍ യേശു ഇതില്‍ ആവശ്യപ്പെടുന്നില്ല. യോഹന്നാന്‍റെ സുവിശേഷം എഴുതുന്നതിനു മുന്നേ എഴുതിയ മൂന്നു പേരുടെ സുവിശേഷത്തിലും ബാക്കി കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത് കൊണ്ട് അവര്‍ പറയാതെ വിട്ട ഇക്കാര്യം യോഹന്നാന്‍ രേഖപ്പെടുത്തി എന്ന് മാത്രം. ഇതിനു ശേഷം നടന്ന കാര്യങ്ങള്‍ ലൂക്കായുടെ സുവിശേഷത്തില്‍ വിസ്തരിച്ച് പ്രതിപാദിച്ചിട്ടുണ്ട്. മത്തായിയും മാര്‍ക്കോസും ഇക്കാര്യം വളരെ ചുരുക്കിയാണ് പറഞ്ഞിട്ടുള്ളത്. ഇങ്ങനെ മനസ്സിലാക്കാന്‍ സാര്‍ ശ്രമിക്കാതിരുന്നത് എന്ത് കൊണ്ടാണ് സാര്‍)
  ലൂക്കാ 4: 38 മുതല്‍ ഉള്ള വാക്യങ്ങള്‍: അവന്‍ സിനഗോഗില്‍നിന്ന് എഴുന്നേറ്റ് ശിമയോന്റെ വീട്ടിലേക്ക് പോയി. ശിമയോന്റെ അമ്മായിയമ്മ കലശലായ പനിബാധിച്ച് കിടപ്പായിരുന്നു. ആളുകള്‍ അവള്‍ക്കുവേണ്ടി അവനോടു സഹായം അപേക്ഷിച്ചു. അവന്‍ അവളുടെ അടുതെത്തി പനിയെ ശാസിച്ചു; അത് അവളെ വിട്ടുമാറി. ഉടനെ അവള്‍ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചു. വൈകുന്നേരമായപ്പോള്‍, വിവിധരോഗങ്ങളാല്‍ കഷ്ടപ്പെട്ടിരുന്നവരെഎല്ലാം അവര്‍ അവന്റെ അടുത്തുകൊണ്ട് വന്നു. ഓരോരുത്തരുടെയും മേല്‍ കൈ വച്ച് അവന്‍ അവരെ സുഖപ്പെടുത്തി. നീ ദൈവപുത്രനാണ്‌ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ട് അനേകരില്‍ നിന്ന് പിശാചുക്കള്‍ വിട്ടുപോയി. അവന്‍ അവയെ ശാസിച്ചു. താന്‍ ക്രിസ്തുവാണെന്ന് അവയ്ക്ക് അറിയാമായിരുന്നത് കൊണ്ട്, അവന്‍ അവയെ സംസാരിക്കാന്‍ അനുവദിച്ചില്ല.
  ലൂക്കാ 5: 1 മുതല്‍ ഉള്ള വാക്യങ്ങള്‍: ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ അവനു ചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേസറത്ത് തടാകത്തിന്റെ തീരത്ത് നില്‍ക്കുകയായിരുന്നു. രണ്ടു വള്ളങ്ങള്‍ കരയോടടുത്ത് കിടക്കുന്നത് അവന്‍ കണ്ടു. മീന്‍ പിടുത്തക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു. ശിമയോന്റെതായിരുന്നു വള്ളങ്ങളില്‍ ഒന്ന്. യേശു അതില്‍ കയറി. കരയില്‍ നിന്ന് അല്പം അകലേക്ക് വള്ളം നീക്കാന്‍ അവനോടു യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്നു അവന്‍ ജനങ്ങളെ പഠിപ്പിച്ചു. സംസാരിച്ച് തീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോട് പറഞ്ഞു ആഴത്തിലേക്ക് നീക്കി, മീന്‍ പിടിക്കാന്‍ വലയിറക്കുക. ശിമയോന്‍ പറഞ്ഞു: ഗുരോ രാത്രി മുഴുവന്‍ അദ്ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക് ഒന്ന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച് ഞാന്‍ വലയിരക്കാം. വലയിരക്കിയപ്പോള്‍ വളരെയേറെ മത്സ്യങ്ങള്‍ അവര്‍ക്ക് കിട്ടി. അവരുടെ വല കീറിത്തുടങ്ങി. അവര്‍ മറ്റേ വള്ളത്തില്‍ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച് സഹായത്തിനു വിളിച്ചു. അവര്‍ വന്നു രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറച്ചു. ശിമയോന്‍ പത്രോസ് ഇത് കണ്ടപ്പോള്‍ യേശുവിന്റെ കാല്‍ക്കല്‍ വീണു, കര്‍ത്താവേ, എന്നില്‍ നിന്ന് അകന്നു പോകണമേ; ഞാന്‍ പാപിയാണ് എന്ന് പറഞ്ഞു. എന്തെന്നാല്‍, തങ്ങള്‍ക്കു കിട്ടിയ മീനിന്റെ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെ ഉണ്ടായിരുന്നവരും അത്ഭുതപ്പെട്ടു. അത് പോലെ തന്നെ, അവന്റെ പങ്കുകാരായ സെബദീപുത്രന്മാര്‍ യാക്കോബും യോഹന്നാനും വിസ്മയിച്ചു. യേശു ശിമയോനോട് പറഞ്ഞു: ഭയപ്പെടേണ്ട; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെ പിടിക്കുന്നവനാകും. വള്ളങ്ങള്‍ കരയ്ക്കടുപ്പിച്ചതിനു ശേഷം എല്ലാം ഉപേക്ഷിച്ച് അവര്‍ അവനെ അനുഗമിച്ചു.
  മത്തായി 4:18 മുതല്‍ ഉള്ള വാക്യങ്ങള്‍: അവന്‍ ഗലീലികടല്‍തീരത്ത് നടക്കുമ്പോള്‍, കടലില്‍ വല വീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്മാരെ കണ്ടു – പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍ പിടുത്തക്കാരായിരുന്നു. അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. തല്‍ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു.
  മാര്‍ക്കോസ് 1:16 മുതല്‍ ഉള്ള വാക്യങ്ങള്‍: അവന്‍ ഗലീലി കടല്‍ തീരത്ത് കൂടി കടന്നു പോകുമ്പോള്‍, ശിമയോനെയും അവന്റെ സഹോദരന്‍ അന്ത്രയോസിനെയും കണ്ടു. മീന്‍ പിടിത്തക്കാരായ അവര്‍ കടലില്‍ വലയെറിയുകയായിരുന്നു. യേശു അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. ഉടനെ വലയുപേക്ഷിച്ച് അവര്‍ അവനെ അനുഗമിച്ചു.
  ഇതാണ് സാറിന്റെ ആദ്യത്തെ രണ്ടു കമന്റുകളുടെ യാഥാര്‍ത്ഥ്യം. ബാക്കിയുള്ള സാറിന്റെ കമന്റുകള്‍ മുകളില്‍ പറഞ്ഞത് പോലെ അപഗ്രഥിച്ച് മനസ്സിലക്കാന്‍ ശ്രമിച്ചാല്‍ അവയിലും സാറിനു എവിടെയോക്കെയോ തെറ്റ് പറ്റി എന്ന് സാറിനു തന്നെ മനസ്സിലാക്കാന്‍ കഴിയും എന്നാണു എന്റെ പ്രത്യാശ. ഒരിക്കലും സാറിനെ കുറ്റപ്പെടുത്തിയല്ല ഞാന്‍ സംസാരിക്കുന്നത്. അങ്ങിനെ ധരിച്ചേക്കല്ലേ. നമ്മള്‍ എല്ലാരും ദൈവത്തിന്റെ മക്കളാണ്. ഒരാള്‍ക്ക് മറ്റൊരാളെ കളിയാക്കാന്‍ ഉള്ള അധികാരം ദൈവം ആര്‍ക്കും നല്‍കിയിട്ടില്ല. സംസാരത്തില്‍ കളിയാക്കലുകള്‍ നിറയുമ്പോ വായിക്കുന്ന ആള്‍ക്ക് എഴുതിയ ആളെ കുറിച്ച് മതിപ്പ് തോന്നും എന്ന് ധരിച്ചിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു. അത് തെറ്റാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ അത് നിറുത്തി. സാറിനെ ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. എന്നെക്കാള്‍ ഒത്തിരി ലോക പരിചയവും അറിവും ഉള്ള ആളാണ്‌ സാര്‍ എന്ന് എനിക്ക് വ്യക്തമായും അറിയാം. അല്ലാത്ത ഒരാള്‍ക്ക് ഇത്ര ഗഹനമായി ബ്ലോഗുകള്‍ എഴുതാന്‍ ആവില്ല. സാര്‍ അവസാനം പറഞ്ഞത് ഒക്കെ കൃത്യമാണ്. ക്രിസ്തുവിനെ അനുകരിക്കാന്‍ സാധിക്കുന്ന ക്രിസ്ത്യാനികള്‍ ഇന്ന് വളരെ കുറവാണ്. ക്രിസ്തുനാഥന്‍ പറഞ്ഞത് ക്രിസ്ത്യാനികളില്‍ പോലും പലര്‍ക്കും മുഴുവനായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഒരു പച്ച പരമാര്‍ത്ഥം ആണ്. ഒത്തിരി തിരക്കിനിടയില്‍ ആണ് സാര്‍ ഞാന്‍ ഇത് എഴുതുന്നത്. അറിയാതെ എന്‍റെ വരികളില്‍ മോശം പരമര്‍ശം എന്തെങ്കിലും വന്നിട്ടുണ്ട് എങ്കില്‍ ക്ഷമിക്കണം എന്ന് അഭ്യര്‍ഥിച്ചു കൊണ്ട് ക്രിസ്തുവിനെ അനുകരിക്കാന്‍ ആത്മാര്‍ത്ഥമായും ആശിക്കുന്ന ഒരു എളിയ ക്രിസ്ത്യാനി.

  Comment by Shelly Joseph — January 19, 2018 @ 1:17 pm | Reply

  • പ്രിയപ്പെട്ട ഷെല്ലീ,

   തന്റെ ജീവിതകാലത്തുതന്നെ, അല്ലെങ്കിൽ അതിനു തൊട്ടു പിന്നാലെ, അന്ത്യവിധിയും ദൈവരാജ്യത്തിന്റെ സംസ്ഥാപനവും സംഭവിക്കുമെന്ന് വിശ്വസിച്ചിരുന്ന ഒരാളായിരുന്നു യേശു എന്നതിനു സുവിശേഷങ്ങൾ തന്നെ സാക്ഷ്യം. “ഇവയെല്ലാം സംഭവിക്കുന്നതു വരെ ഈ തലമുറ കടന്നുപോവുകയില്ല” എന്നും, “മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുംമുൻപ് മരണം പ്രാപിക്കാത്ത ചിലർ ഇവിടെ നിൽപ്പുണ്ട്” എന്നൊക്കെയുള്ള യേശുവിന്റെ വാക്കുകൾ തന്നെ അതിനുള്ള തെളിവ്. അങ്ങനെ, ആസന്നമായ – തൊട്ടടുത്ത മാസങ്ങളിലോ വർഷങ്ങളിലോ തന്നെ സംഭവിക്കാൻ പോകുന്ന – ഒരു ലോകാവസാനത്തിന്റെ നടുക്കുന്ന ഭയാശങ്കകൾ, തന്നെ വിശ്വസിക്കുന്ന ഒരു ചെറിയ വിശ്വാസസമൂഹത്തിനു കൈമാറിയിട്ടാണ് എ.ഡി. ഒന്നാം ശതകത്തിന്റെ ആദ്യ പകുതിയിൽ യേശു കുരിശിലേറുന്നത്‌. എന്നു വെച്ചാൽ, യേശു പറയുന്ന കാര്യങ്ങൾ ഒന്നു രേഖപ്പെടുത്തി വെയ്‌ക്കേണ്ടതിന്റെ ആവശ്യകത അന്നത്തെ ഒരാളുടെയും വന്യമായ ചിന്തകളിൽ പോലും സ്ഥാനം പിടിക്കേണ്ടതില്ല എന്നർത്ഥം.

   യേശുവിന്റെ കുരിശാരോഹണത്തിനു ശേഷമുള്ള ആദ്യ ദശകങ്ങളിലേയും അവസ്ഥ അതൊക്കെ തന്നെ. “ലോകാരംഭം മുതൽ ഇന്നോളം ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ മഹാദുരിതവും”, “സൂര്യന്റെ പെട്ടന്നുള്ള ഇരുണ്ടുപോക്കും, നക്ഷത്രങ്ങളുടെ ആകാശത്തു നിന്നുള്ള പതനവും” ഒക്കെ ഏതു നിമിഷമാണ് സംഭവിക്കുക എന്നറിയില്ലല്ലോ! കരുതിയിരിക്കുകയല്ലാതെ വേറെന്തു ചെയ്യാൻ? പക്ഷെ, എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലേക്കെത്തിയപ്പോൾ കാര്യങ്ങൾക്ക് വ്യത്യാസം സംഭവിക്കാൻ തുടങ്ങി. ദശകങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി കടന്നു പോവുകയും, തലമുറകൾക്കു പിറകെ തലമുറകൾ വന്നു പൊയ്ക്കൊണ്ടിരിക്കുകയും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ എല്ലാക്കാലത്തെയും പോലെ അവയുടെ സഞ്ചാരപഥങ്ങളിൽ തുടരുകയും ചെയ്യുന്നു! അങ്ങനെയാണ് പല ദേശങ്ങളിൽ, പല കാലങ്ങളിൽ പലരും, തങ്ങൾ കേട്ട കാര്യങ്ങൾ രേഖപ്പെടുത്തി വെക്കാൻ തുടങ്ങുന്നത്‌.

   യോഹന്നാന്റെ കാലമായപ്പോഴേക്കും അഞ്ചോ ആറോ തലമുറകൾ കടന്നു പോയിരുന്നതുകൊണ്ട്, മത്തായി പറഞ്ഞതു പോലെ, “അതു കാണാൻ നിങ്ങളിൽ ചിലർ ഇവിടെ ജീവനോടെയുണ്ടാകും” എന്നൊക്കെയുള്ള ഡയലോഗടിക്കാൻ അദ്ദേഹത്തിനു പറ്റിയില്ല എന്നു മാത്രം. എന്നു മാത്രമല്ല, ‘ഞാൻ പോയിട്ട് മറ്റൊരാളെ വേറെ അയക്കാം’ എന്നൊക്കെയുള്ള വാക്കുകൾ യേശുവിന്റെ വായിൽ തിരുകുകയും വേണ്ടിവന്നു അദ്ദേഹത്തിന്. [ഏതായാലും ഏഴാം നൂറ്റാണ്ടിലെ ഒരു അറബി ഗോത്രത്തലവന് അതൊരു മഹാഭാഗ്യമായി. അതുകൊണ്ട് സിറിയയും ഇറാക്കും അഫ്ഗാനിസ്ഥാനും ലെബനനും സെപ്തംബർ പതിനൊന്നും വേൾഡ് ട്രേഡ് സെന്റർ ആക്രമണവും ചാർളിഹെബ്ദോയും മുംബൈ ഭീകരാക്രമണവുമൊക്കെ കാണാനുള്ള മഹാഭാഗ്യം നമുക്കുമുണ്ടായി! ഒരൊറ്റ തായ് വേരിൽനിന്നു പൊട്ടിക്കിളിർത്ത യഹോവയുടേയും യേശുവിന്റേയും അല്ലാഹുവിന്റേയും അനുയായികൾ കഴിഞ്ഞ രണ്ടര സഹസ്രാബ്ദങ്ങൾ കൊണ്ട് ഈ ലോകത്തൊഴുക്കിയ ചോരപ്പുഴകളുടെ മഹാപ്രവാഹങ്ങൾ മറയ്ക്കാൻ, കഴിഞ്ഞ നൂറു കൊല്ലമായി സഭകൾ നടത്തുന്ന ‘ജീവകാരുണ്യ’വും ‘ആതുരസേവന’വും വിദ്യാഭ്യാസ സ്ഥാപങ്ങളും ഒന്നും അൽപം പോലും തികയാതെ വരും. ലോകം മുഴുവനും ഇന്നും സമാധാനം പൂത്തുലയുന്നതിന്റെ മൂലകാരണങ്ങളിലൊന്ന്, “ഈജിപ്തിലെ നദി മുതൽ മഹാനദിയായ യൂഫ്രട്ടീസ് വരെയുള്ള ദേശം” കർത്താവ്, അബ്രഹാമിനു പതിച്ചു കൊടുത്തതാണെന്നാണ് ഇപ്പോഴത്തെയും എന്റെയൊരു വിലയിരുത്തൽ.]

   എ.ഡി. 367- ൽ അലക്സാണ്ട്രിയയിലെ ബിഷപ്പായിരുന്ന അത്തനേഷ്യസ്‌ അന്ന് പ്രചാരത്തിലുണ്ടായിരുന്നവയിൽ നിന്നും ഇരുപത്തിയേഴു പുസ്തകങ്ങൾ തിരഞ്ഞെടുക്കുകയും, ബാക്കിയുള്ളവയെല്ലാം നശിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തതിന്റെ ബാക്കിപത്രമാണ്‌ ഇന്നത്തെ ‘പുതിയ നിയമം’. അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കിൽ, യേശു കുരിശിൽ മരിച്ചിട്ടില്ലയെന്നും സൈറീനിലെ ശിമയോനാണ് കുരിശിൽ തീർന്ന ഹതഭാഗ്യനെന്നും പറയുന്ന, ‘ബാസിലീഡിസിന്റെ സുവിശേഷവും’ പഴയ നിയമത്തിലെ ഒറിജിനൽ കർത്താവുമായി യേശുവിന് യാതൊരു ബന്ധവുമില്ലെന്നൊക്കെ പറയുന്ന ‘മാർസ്സിയോണിന്റെ സുവിശേഷ’വുമൊക്കെ നമ്മൾ ഇന്നും കൊണ്ടുനടന്നേനെ! ഉദരത്തിൽ കിടന്ന് യേശു, മാതാവായ മേരിയുമായി നടത്തുന്ന സംഭാഷണങ്ങൾ വരെ ഉൾക്കൊള്ളിച്ചുള്ള തോമസിന്റെ സുവിശേഷമൊക്കെ പിന്നെ പോട്ടേന്നു വെക്കാം; വെള്ളത്തിനു മീതേ നടന്ന യേശുവും മരിച്ച ലാസറിനെ ഉയിർത്തെഴുന്നേൽപ്പിച്ച യേശുവുമൊക്കെ നമ്മുടെ കൈയിലുണ്ടല്ലോ!

   “ഒരു സുവിശേഷത്തിൽ കണ്ടത് അതേ പോലെ തന്നെ മറ്റു മൂന്നു സുവിശേഷങ്ങളിലും കാണണം എന്നു സാറിന് എന്തോ വാശിയുള്ളതുപോലെ തോന്നി ആദ്യ ഭാഗങ്ങൾ വായിച്ചപ്പോൾ. അങ്ങനെയാണെങ്കിൽ ഒരു സുവിശേഷം പോരേ സാറേ?” എന്നൊക്കെയുള്ള ഭാഗങ്ങൾക്ക് വ്യക്തമായ മറുപടി പറയണമല്ലോ എന്നോർത്താണ്, ഇത്രയും വാരിവലിച്ച് എഴുതിയത്. “ഗനേസറത്ത് തടാകവും ഗലീലി കടലും ഒന്നാകുന്നതുകൊണ്ട്” കാര്യങ്ങൾ ഒന്നും റദ്ദാക്കപ്പെടുന്നില്ലെന്നും ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നുവല്ലോ.

   വിശ്വാസികൾ ഇവയൊക്കെ വിശ്വസിച്ചു കൊള്ളട്ടെ. തങ്ങൾ വായിക്കുന്നപോലെ തന്നെ ലോകത്തുള്ള മറ്റുള്ളവരും ഇവയൊക്കെ വായിക്കുകയും ഉൾക്കൊള്ളുകയും വേണമെന്ന് വിശ്വാസികൾ ശഠിക്കുമ്പോളാണ് കാര്യങ്ങൾ കൈവിട്ടു പോകുന്നത്; അല്ലേ ഷെല്ലീ? ഷെല്ലിയുടെ പ്രതികരണത്തിലൊരിടത്തും ഒരു മോശം പരാമർശവും കടന്നുകൂടിയിട്ടില്ല എന്നതും നല്ല തെളിഞ്ഞ ഭാഷയിലാണ് കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത് എന്നതും സന്തോഷമുളവാക്കുന്ന കാര്യം തന്നെ. വാക്കുകളിലെ ആത്മാർത്ഥതയും മനസ്സിലെ ഉദ്ദേശശുദ്ധിയും അവ നല്ലപോലെ വെളിവാക്കുകയും ചെയ്യുന്നു. സുദീർഘമായ ഉദ്ധരിണികൾ ഒഴിവാക്കി, വാക്യസൂചികൾ മാത്രം ഉപയോഗിച്ചിരുന്നുവെങ്കിൽ കമന്റ് അൽപം ഹൃസ്വമാക്കാമായിരുന്നു എന്നൊരഭിപ്രായമുണ്ട് എനിക്ക്. സമയക്കുറവു തന്നെയാണ് എന്റെയും പ്രശ്നം. കമന്റുകൾക്ക് ഒന്നുകൂടി നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നിർത്തുന്നു.

   Comment by DJ Menon — January 20, 2018 @ 9:17 pm | Reply

 12. സാറിന്റെ ഈ പരാമര്‍ശം ഞാന്‍ സാറിന്റെ ലേഖനത്തില്‍ വായിച്ചതായിരുന്നു. അതിനെ കുറിച്ച് ഞാന്‍ പറയാതെ വിട്ടത് എല്ലാത്തിനും മറുപടി എഴുതേണ്ട ആവശ്യം ഉണ്ടെന്നു തോന്നാതിരുന്നത് കൊണ്ടും സമയകുറവു കൊണ്ടും ആണ്. ആദ്യം പറഞ്ഞ രണ്ടു കാര്യങ്ങള്‍ക്ക് മറുപടി എഴുതി അവസാനിപ്പിക്കാം എന്ന് ഞാന്‍ കരുതാന്‍ കാരണം ആ രണ്ടു കാര്യങ്ങളുടെ മറുപടി വായിക്കുംമ്പോള്‍ തന്നെ ബാക്കി ഉള്ള കാര്യങ്ങളുടെ കാര്യത്തില്‍ സാര്‍ തന്നെ കൃത്യമായ ഉത്തരങ്ങള്‍ അന്വേഷിച്ച് കണ്ടു പിടിച്ചു കൊള്ളും എന്ന് കരുതിയിട്ടായിരുന്നു. അതിനു വേണ്ടി ഒരു സൂചന എന്ന നിലക്ക് മാത്രം ആണ് ഞാന്‍ രണ്ടു കാര്യങ്ങളെ മാത്രം വിശദീകരിച്ചത്. സാറിനെ പോലെ ഉള്ളവരെ എല്ലാ കാര്യത്തിലും പറഞ്ഞു തിരുത്തേണ്ട ആവശ്യം ഇല്ലാ എന്ന് തന്നെയാണ് ഇപ്പോഴും എന്റെ ബോധ്യം.
  സാറിന്റെ ലേഖനത്തില്‍ സാര്‍ ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ടായിരുന്നു. “തലമുറ” തലമുറ എന്ന അര്‍ത്ഥത്തില്‍ അല്ല എടുത്തിരിക്കുന്നത് എന്ന് വാദിക്കുന്ന ചിലര്‍ ഉണ്ട് എന്നതായിരുന്നു ആ മുന്‍‌കൂര്‍ ജാമ്യം. ഇവിടെ തലമുറയും മരണവും സാര്‍ ഉദ്ദേശിച്ച അര്‍ത്ഥത്തില്‍ അല്ല എടുത്തിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ സാര്‍ പലപ്പോഴും ഉപയോഗിച്ചിരുന്ന ബൈബിള്‍ രചനാ കാലഘട്ടം തന്നെ പരിശോധിച്ചാല്‍ മതിയാവും. AD 70 നും AD 80 നും ഇടക്കാണ് മത്തായി സുവിശേഷം എഴുതിയത്. എന്ന് വച്ചാല്‍ കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണം കഴിഞ്ഞു 40 വര്‍ഷങ്ങള്‍ക്ക് ശേഷം. കര്‍ത്താവ്‌ ജീവിച്ചിരുന്ന സമയത്ത് ജീവിച്ചിരുന്ന പല ശിഷ്യന്മാരും എന്തിനധികം മാതാവു പോലും അന്ന് ഈ ഭൂമിയില്‍ നിന്ന് എടുക്കപ്പെട്ടിരുന്നു എന്നത് കൂടി കൂട്ടി വായിച്ചാല്‍ തൊട്ടടുത്ത മാസങ്ങളിലോ വര്‍ഷങ്ങളിലോ സംഭവിക്കാന്‍ പോകുന്ന ഒന്നല്ല അന്ത്യവിധി എന്നും സാര്‍ ഉദ്ദേശിച്ച അര്‍ഥങ്ങള്‍ അല്ല അവിടെ ഉദ്ദേശിച്ചിരുന്നത് എന്നും മനസ്സിലാക്കാവുന്നതെ ഉള്ളൂ. മനസ്സിലാക്കാന്‍ സൌകര്യപ്പെടില്ല എന്ന് കരുതുന്നവര്‍ക്ക് എങ്ങിനെ വേണേലും ചിന്തിക്കാം. അന്ത്യവിധി എപ്പോള്‍ വേണേലും സംഭവിക്കാം എന്നത് അന്നുള്ള ആളുകള്‍ കരുതിയത് പോലെ തന്നെ ഇപ്പോള്‍ ഉള്ള ആളുകളും കരുതുന്നു. ആദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാർക്കും, സ്വർഗത്തിലെ ദൂതൻമാർക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ എന്ന് കര്‍ത്താവ്‌ തന്നെ വെളിപ്പെടുത്തിയത് അതെ സുവിശേഷകാരന്റെ ഇരുപത്തിനാലാം അദ്ധ്യായത്തില്‍ മുപ്പത്താറാമത്തെ വാക്യത്തില്‍ ആണ്.
  പിന്നെ പരിശുദ്ധാത്മാവിനെ കുറിച്ച് സാറിന്റെ പരാമര്‍ശം കണ്ടപ്പോള്‍ സാര്‍ ബൈബിള്‍ പൂര്‍ണമായും എപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ എന്ന് എനിക്ക് ഒരു സന്ദേഹം തോന്നി. ആരൊക്കെയോ ബൈബിളിനെ വിമര്‍ശിച്ച് എഴുതിയത് മാത്രം വായിച്ചിട്ടാണോ സാര്‍ ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ തുനിഞ്ഞത് എന്ന് ഒരു തോന്നല്‍. കാരണം യോഹന്നാന്‍ സുവിശേഷം എഴുതുന്നതിനു മുന്നേ എഴുതപ്പെട്ട മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ അതായത് ആദ്യത്തെ സുവിശേഷകാരനായ മാര്‍ക്കോസിന്റെ സുവിശേഷത്തില്‍(AD 64 ല്‍ എഴുതി എന്ന് വിശ്വസിക്കപ്പെടുന്ന) വളരെ വ്യക്തമായി പരിശുദ്ധാത്മാവിനെ അയക്കുന്നതിനെകുറിച്ച് പറയുന്നുണ്ട്. മാര്‍ക്കോസ് 13:11 ല്‍(16:8 നുശേഷം ആണല്ലോ പിന്നീട് കൂട്ടിചേര്‍ക്കപ്പെട്ടത് എന്ന് സാര്‍ ആരോപിച്ചത്. ഇത് അതിനും മുന്നേ ആണ് സാര്‍). പരിശുദ്ധാത്മാവ് യോഹന്നാന്റെ കണ്ടു പിടുത്തം ആണെന്ന് പറഞ്ഞത് ഇത്തിരി ഒന്നുമല്ല ഒത്തിരി കടന്ന കയ്യായി പോയി എന്ന് പറയുന്നതില്‍ അലോസരം തോന്നരുത്. കാരണം പരിശുദ്ധാത്മാവിനെ കുറിച്ച് എല്ലാ സുവിശേഷകാരന്മാരും ലേഖനകര്‍ത്താക്കളും വളരെ വ്യക്തമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
  പുതിയ നിയമത്തിലെ 27 പുസ്തകങ്ങള്‍ മാത്രം ദൈവനിവേശിതം എന്ന് പറഞ്ഞു തിരഞ്ഞെടുത്തതില്‍ എന്തിനാണ് സാര്‍ അപാകത കാണുന്നത്. അന്ന് എഴുതപ്പെട്ട പുസ്തകങ്ങള്‍ എല്ലാം ബൈബിളിനോട് ചേര്‍ക്കപ്പെടേണ്ടതാണ് എന്ന് വാദിക്കുന്നതില്‍ എന്ത് യുക്തിയാണ് സാര്‍ ഉള്ളത്. യേശുക്രിസ്തുവിനു ആരാധകര്‍ ഉണ്ടായിരുന്നത് പോലെ തന്നെ ശത്രുക്കളും ഉണ്ടായിരുന്നു. ആരാധകരില്‍ തന്നെ അമിത ആരാധന ഉള്ളവരും സംശയത്തോടെ വീക്ഷിച്ചവരും പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തെ മനസ്സിലാക്കിയവരും ഉണ്ടായിരുന്നു എന്നുള്ളത് വചനഭാഗങ്ങളില്‍ നിന്ന് തന്നെ വ്യക്തമല്ലേ സര്‍. അപ്പോള്‍ നല്ല പുസ്തകങ്ങള്‍ ഉള്ളത് പോലെ മോശം പുസ്തകങ്ങളും ആ നാട്ടില്‍ ഉണ്ടായിരുന്നിരിക്കാം. യേശുവിനെ പല രീതിയില്‍ മനസ്സിലാക്കിയവര്‍ അവര്‍ക്ക് തോന്നിയത് പോലെ ഒക്കെ എഴുതിയും വച്ചിരിക്കാം. എന്ന് കരുതി അവയൊക്കെയും ദൈവനിവേശിതം എന്ന് പറഞ്ഞു അംഗീകരിക്കണം എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണ് സര്‍ ഉള്ളത്. യേശുക്രിസ്തുവിനെ വിമര്‍ശിക്കാന്‍ മാത്രം ഉദ്ദേശിച്ച് നടക്കുന്നവര്‍ക്ക് അതൊക്കെ ഒഴിവാക്കപ്പെട്ടതില്‍ അമര്‍ഷം ഉണ്ടാകാം. സാറും ആ കൂട്ടത്തില്‍ ആണോ? എഴുതപ്പെട്ട വചനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം യേശുവിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജീവിതത്തില്‍ നമ്മുടെ കൂടെ തന്നെ ഉള്ള യേശുനാഥനെ കണ്ടെത്താന്‍ പ്രയാസമായിരിക്കും. എന്നാല്‍ യേശുനാഥന്‍ കൂടെ ഉണ്ടെങ്കില്‍ വചനത്തിന്റെ പൊരുള്‍ നമുക്ക് എളുപ്പം ഗ്രഹിക്കാന്‍ ആകും. വിമര്‍ശനനാത്മക ബുദ്ധി എടുത്ത് മാറ്റി വച്ചിട്ട് വായിക്കാന്‍ തുനിഞ്ഞാല്‍ സാറിനും യേശുക്രിസ്തുവിനെ കൃത്യമായി മനസ്സിലാക്കാനാകും. എങ്കിലും അതിനായി നിര്‍ബന്ധിക്കാന്‍ ഞാന്‍ ആളല്ല. അതൊക്കെ ഓരോ വ്യക്തികളുടെ ഇഷ്ടം ആണ്. എങ്കിലും വിമര്‍ശിക്കുമ്പോള്‍ അതില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടി കാണിച്ചാല്‍ സാറിനെ പോലുള്ളവരെങ്കിലും അത് തിരുത്തും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

  Comment by Shelly Joseph — January 22, 2018 @ 5:52 pm | Reply

  • ഷെല്ലി യേശുവിനെയും കടത്തിവെട്ടാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു! ‘ഇവയൊന്നും സംഭവിക്കാതെ ഈ തലമുറ കടന്നുപോവുകയില്ലെന്നും’, അതുകാണാൻ നിങ്ങളിൽ ചിലർ ഇവിടെ ജീവനോടെയുണ്ടാകും’ എന്നും യേശു പറഞ്ഞിട്ടും ഷെല്ലിക്കത് സ്വീകാര്യമല്ല. പിന്നെയീ പാവം ഞാനാര്!ഞാനാ കേസ് വിട്ടു. എങ്കിലും അതിനു മുമ്പ്‌ ഇത്രയും കൂടി പറഞ്ഞു കൊള്ളട്ടെ:

   മത്തായി മുതൽ യോഹന്നാൻ വരെയുള്ളവരുടെ പേരിൽ അറിയപ്പെടുന്ന സുവിശേഷങ്ങൾ എ.ഡി. 65-നും 120-നും ഇടക്കാണ്. രചിക്കപ്പെട്ടവയെങ്കിലും, അവയൊക്കെ അതിനും മുമ്പേ വാമൊഴിയായും വരമൊഴിയായും പ്രചാരത്തിലിരുന്ന കഥകളുടെ മിശ്രണമാണ്. സുവിശേഷങ്ങളിൽ ആദ്യം എഴുതപ്പെട്ട ‘മർക്കോസിപ്രകാരമുള്ള സുവിശേഷം’ ഇത്തരം കഥകളാൽ സമ്പുഷ്ടമായിരുന്ന, മറ്റേതോയൊക്കെ രേഖകളെ ആശ്രയിച്ചിരിക്കുന്നു. ‘മത്തായിയിൻ പ്രകാരമുള്ള സുവിശേഷ’വും ‘ലൂക്കോസിൻ പ്രകാരമുള്ള സുവിശേഷവും’ ഇതുപോലെ ‘മർക്കോസിൻ പ്രകാരമുള്ള സുവിശേഷ’ത്തെയും, ചരിത്രകാരന്മാർ ‘ക്യു രേഖ’ എന്നു വിളിക്കുന്ന, ഇന്നു ലഭ്യമല്ലാത്ത മറ്റൊരു കൃതിയെയും ആശ്രയിച്ചിരിക്കുന്നു എന്നത് ചരിത്രകാരന്മാർക്കിടയിൽ വളരെ സ്വീകാര്യമായ ഒരു വാദമാണ്. മത്തായിയെന്നും മർക്കോസെന്നും ലൂക്കോസെന്നും യോഹന്നാനെന്നും പേരുള്ള നാലുപേരാണ് ഇവ എഴുതിയതെന്നുപോലും ചരിത്രകാരന്മാരിൽ പലർക്കും ഇന്ന് അഭിപ്രായമില്ല. അതല്ല പക്ഷെ ഇവിടുത്തെ വിഷയം. ആദ്യത്തെ സുവിശേഷങ്ങൾ എഴുതപ്പെടുന്ന കാലത്തും യേശുവിന്റെ തലമുറയിൽപ്പെട്ട ചിലരെങ്കിലും ജീവിച്ചിരുന്നിരിക്കാം എന്നതാണ് ഇവിടുത്തെ വിഷയം‌. എ.ഡി. മുപ്പതിലാണ്‌ യേശു മരിച്ചതെന്നിരിക്കട്ടെ. അതിനു മുമ്പ്‌ ജനിച്ച ഒരാൾക്ക് എ.ഡി എഴുപതിലോ എൺപതിലോ ജീവിച്ചിരിക്കാൻ പാടില്ലേ? പക്ഷെ യോഹന്നാന്റെ കാലമാകുമ്പോൾ ആ മനുഷ്യന് ഒരു എൺപതോ തൊണ്ണൂറോ വയസ്സൊക്കെയാകും. അന്നത്തെ കാലത്ത് അത്രയും ആയുസ്സുള്ള ഒരാൾ ജീവിച്ചിരിക്കാനുള്ള സാധ്യത മിക്കവാറും പൂജ്യം ആണ്. ഷെല്ലിയുടെ വാദങ്ങൾ പരിഹാസ്യമായി തോന്നുന്നു.

   അടുത്തതായി ഷെല്ലി എടുത്ത്‌ വീശുന്നത്‌ ‘പരിശുദ്ധാത്മാവിനെ’യാണ്‌. നാലു സുവിശേഷങ്ങളിലും സമൃദ്ധമായിത്തന്നെ കാണപ്പെടുന്ന ആ സാധനത്തെപ്പറ്റിയല്ല ഞാൻ പറഞ്ഞിരിക്കുന്നത്‌ എന്നത്‌ ഷെല്ലിക്ക്‌ അറിയാൻ പാടില്ലാഞ്ഞിട്ടല്ല. “പിതാവിൽനിന്നു നിങ്ങളുടെ അടുക്കലേക്ക്‌ ഞാൻ അയക്കുന്ന സഹായകൻ, പിതാവിൽനിന്നു പുറപ്പെടുന്ന സത്യാത്മാവ്‌, വരുമ്പോൾ, അവൻ എനിക്കു സാക്ഷ്യം വഹിക്കും” എന്നും, “ഞാൻ പോകുന്നത് നിങ്ങളുടെ നന്മക്കാണ് ഞാൻ പോകുന്നില്ലെങ്കിൽ, സഹായകൻ നിങ്ങളുടെയടുക്കൽ വരികയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുത്തേക്ക് ഞാൻ അയക്കും” എന്നുമൊക്കെ പറയുന്ന ആ ചേട്ടന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. സമ്പൂർണ്ണ ദൈവമാണെന്നും (ഞാനും എന്റെ പിതാവും ഒന്നു തന്നെ) പറഞ്ഞ്‌ വന്നിട്ട്‌, ലേലു അല്ലൂ ലേലു അല്ലൂ (ഏലീ ഏലീ ലമ്മാ സബക്താനീ – എന്റെ പൊന്നു കർത്താവേ, എന്നോടീ ചതി വേണ്ടായിരുന്നു, പറ്റുമെങ്കിൽ എന്നെ ഇതീന്നൊന്ന് ഊരിത്താ) എന്നും പറഞ്ഞ് നെഞ്ചത്തടിച്ച് കരഞ്ഞ ചങ്ങായി, ഞാൻ പോയിട്ട്‌ വേറൊരു ചങ്ങായിയെ അയക്കാം എന്നു പറഞ്ഞ കാര്യമാണ്‌ ഞാൻ പറഞ്ഞത്‌. ഇത്‌ ഷെല്ലിക്ക്‌ അറിയാൻ മേലാഞ്ഞിട്ടല്ല. ഇതിനാണ്‌ ഇംഗ്ലീഷിൽ ‘സ്‌ട്രോമാൻ ആർഗ്യുമന്റ്‌’ എന്നു പറയുന്നത്‌. ഒരു വൈക്കോൽ മനുഷ്ടനെ ഉണ്ടാക്കിയിട്ട്‌, അതിനെ ഇടിച്ച്‌ തറപറ്റിക്കുക! സംവാദത്തിൽ ജയിക്കാൻ ഇതിലും എളുപ്പമായ വഴി വേറെയില്ലല്ലോ!

   “പുതിയ നിയമത്തിലെ 27 പുസ്തകങ്ങള്‍ മാത്രം ദൈവനിവേശിതം എന്ന് പറഞ്ഞു തിരഞ്ഞെടുത്തതില്‍ എന്തിനാണ് സാര്‍ അപാകത കാണുന്നത്. അന്ന് എഴുതപ്പെട്ട പുസ്തകങ്ങള്‍ എല്ലാം ബൈബിളിനോട് ചേര്‍ക്കപ്പെടേണ്ടതാണ് എന്ന് വാദിക്കുന്നതില്‍ എന്ത് യുക്തിയാണ് സാര്‍ ഉള്ളത്?” എന്നാണ്‌ ഷെല്ലിയുടെ അടുത്ത ചോദ്യം. ഞാനങ്ങിനെ എപ്പോഴാണ്‌ വാദിച്ചത്‌? ഇതും മുകളിൽ സൂചിപ്പിച്ച വൈക്കോൽ മനുഷ്ടൻ തന്നെ. അന്ന് പ്രചാരത്തിലുണ്ടായിരുന്ന നൂറുകണക്കിന്‌ സുവിശേഷങ്ങളിൽനിന്നും അത്തനേഷ്യസ്‌ തിരഞ്ഞെടുത്ത ഇരുപത്തിയേഴു പുസ്തകങ്ങളാണ്‌ ഇന്നത്തെ പുതിയ നിയം എന്നല്ലേ ഞാൻ പറഞ്ഞുള്ളൂ? അതിനുതന്നെ എന്തൊക്കെ കോലാഹലങ്ങളുണ്ടായി, എത്ര പേർ ചവിട്ടുകൊണ്ടു ചത്തു എന്നതിനു ചരിത്രം സാക്ഷി!

   ഏതു ഗ്രന്ഥത്തെയും എന്ന പോലെ ബൈബിളിനെയും പല ആംഗിളുകളിലൂടെ സമീപിക്കാമെന്നും, അക്രൈസ്തവനായ ഒരവിശ്വാസിയുടെ കാഴ്ചകളാണിതെന്നും ഞാനെന്റെ പോസ്റ്റിൽത്തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്‌. ഇതാണ്‌ ബൈബിളിന്റെ അവസാന വായനയെന്നും എല്ലാവരും ഇങ്ങനെ തന്നെ ബൈബിളിനെ സമീപിച്ചുകൊള്ളണമെന്നും ഞാനൊരിടത്തും പറഞ്ഞിട്ടുമില്ല. പക്ഷെ ഷെല്ലി എന്നോട്‌ ആവർത്തിച്ചു പറയുന്നത്‌, സാറിന്റെ വായനയൊക്കെ പിഴച്ചു പോയിരികുന്നു എന്നും, താൻ അവയൊക്കെ തിരുത്തിത്തരാം എന്നുമുള്ള മട്ടിലാണ്‌. താൻ തെറ്റുകൾ ചൂണ്ടിക്കാട്ടിയിട്ടും സാറെന്താ തിരുത്താത്തേ എന്നാണ്‌ ഷെല്ലി ചോദിക്കുന്നത്‌. അതായത്‌, ബൈബിളിന്‌ ഒരൊറ്റ വായനയേ സാധ്യമാകൂ എന്നും അത്‌ തന്റെ വായന മാത്രമാണെന്നുമാണ്‌ ഷെല്ലിയുടെ നിലപാട്‌.

   ഇതെന്തു തരം സംവാദമാണ്‌? യേശുനാഥനെ ആദ്യം ഹൃദയത്തിൽ സ്വീകരിച്ച്‌, വിമർശനാത്മക ബുദ്ധിയെടുത്ത്‌ മാറ്റി വെച്ചാൽ, വചനമൊക്കെ അങ്ങോര്‌ വെളിപ്പ്പെടുത്തിത്തരും എന്നുള്ളത്‌ വിശ്വാസികളുടെ രീതിയാണ്‌. അതെനിക്ക്‌ സ്വീകാര്യമല്ലാത്തതുകൊണ്ടാണല്ലോ ഞാനീ പോസ്റ്റ്‌ തന്നെ എഴുതിയത്‌. യേശുവിന്റെ വാക്കുകൾപോലും താൻ വ്യാഖ്യാനിച്ചു തരാം, ആ അർത്ഥം മാത്രം അതിൽ കണ്ടാൽ മതിയെന്നും, ബൈബിൾ വ്യാഖ്യാനത്തിന്റെ സമ്പൂർണ്ണ അധികാരി താനാണെന്നുമാണ്‌ ഷെല്ലിയുടെ നിലപാടെങ്കിൽ, അവിടെ ഏതു തരം സംവാദമാണ്‌ സാധ്യമാവുക? നമുക്കിടയിലെയും പൊതുയിടം ചുരുങ്ങിച്ചുരുങ്ങി വരുന്നതായി ഞാൻ കാണുന്നു.

   Comment by DJ Menon — January 23, 2018 @ 12:17 pm | Reply

 13. സാര്‍ വല്ലാതെ ദേഷ്യപ്പെട്ടത് പോലെ തോന്നി സാറിന്റെ മറുപടി വായിച്ചപ്പോള്‍. അമര്‍ഷം ഉണ്ടാക്കുന്ന രീതിയില്‍ ഞാന്‍ സംസാരിച്ചു പോയെങ്കില്‍ മാപ്പ് ചോദിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല. പക്ഷെ അങ്ങിനെ അല്ലെന്നു ആണ് എന്‍റെ വിശ്വാസം. നല്ല തിരക്കായിരുന്നത് കൊണ്ടാണ് മറുപടി വൈകിയത്.
  ഞാനൊരു വിശ്വാസിയും സാര്‍ അങ്ങിനെ അല്ലാത്ത ഒരാളും എന്ന നിലയ്ക്ക് നമുക്കിടയിലെ പൊതു ഇടം വളരെ ചുരുങ്ങിയതാണ് സാര്‍. അതില്‍ ഒരു സംശയവും വേണ്ട. ഞാനായിട്ട് ഉണ്ടാക്കിയ ഒരു അഭിപ്രായവും ഞാന്‍ ഇതില്‍ പറഞ്ഞിട്ടില്ല സര്‍. ഒന്നും എന്‍റെ കണ്ടു പിടിത്തങ്ങള്‍ അല്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കോപ്പി അടിച്ച് തന്നെ ആണ് ഞാന്‍ മറുപടി പറഞ്ഞിട്ടുള്ളത്. സാറിനോട് ആദ്യായി ഇത്തരത്തില്‍ സംസാരിക്കുന്നത് ഞാന്‍ ആയത് കൊണ്ടാവാം ഒരു പക്ഷെ എന്‍റെ കണ്ടു പിടുത്തങ്ങള്‍ ആയി അതൊക്കെ സാറിനു തോന്നിയത്. എന്നിരുന്നാലും അതില്‍ ഞാന്‍ ഒരു കാര്യം വ്യക്തമായി പറഞ്ഞിരുന്നു. അങ്ങിനെ ഒരു കാഴ്ചപ്പാടോട് കൂടി വായിക്കണം എന്ന് നിര്‍ബന്ധിക്കാന്‍ ഞാന്‍ ആളല്ല എന്ന്. സാറിനു സാറിന്റെ യുക്തി അനുസരിച്ച് വായിക്കുന്നതില്‍ എനിക്ക് യാതൊരു പരാതിയും ഇല്ല. അത് സാറിന്റെ ഇഷ്ടം. ഇങ്ങനെയേ വായിക്കാന്‍ പാടുള്ളൂ എന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങിനെയും വായിക്കാം എന്നെ പറഞ്ഞുള്ളൂ. അതും ഇഷ്ടമുണ്ടെങ്കില്‍ മാത്രം. ഇഷ്ടമില്ലെങ്കില്‍ അങ്ങിനെ ചെയ്യണ്ട സര്‍. അത് പോലെ തന്നെ സാറിനു തോന്നിയത് പരസ്യമായിട്ടു പറയാന്‍ സാറിനു സ്വാതന്ത്ര്യം ഉള്ളത് പോലെ തന്നെ അതിനു എതിര്‍ അഭിപ്രായം ഉണ്ടെങ്കില്‍ അത് വിളിച്ച് പറയാന്‍ ഉള്ള സ്വാതന്ത്ര്യം എനിക്കും ഇല്ലേ? അത്രയുമേ ഞാന്‍ ചെയ്തുള്ളൂ. സാറിന്റെ കണ്ടു പിടുത്തങ്ങള്‍ ഒക്കെ തൊണ്ട തൊടാതെ വിഴുങ്ങിക്കോളണം എന്ന് സാറിനു വല്ല നിര്‍ബന്ധവും ഉണ്ടോ? ഉണ്ടെങ്കില്‍ അതിനു സൌകര്യപ്പെടില്ല എന്ന് പറയാന്‍ എനിക്ക് ഒരു മടിയും ഇല്ല സാര്‍. വേറെ ആരും സാറിനെ വിമര്‍ശിക്കാന്‍ പാടില്ല എന്നാണെങ്കില്‍ ഇത് പോലെ പരസ്യമായിട്ടു എഴുതരുത് എന്ന് പറയേണ്ടി വരും.

  സാറിന്റെ കമന്റില്‍ ഇങ്ങനെ കണ്ടു. //ആദ്യത്തെ സുവിശേഷങ്ങൾ എഴുതപ്പെടുന്ന കാലത്തും യേശുവിന്റെ തലമുറയിൽപ്പെട്ട ചിലരെങ്കിലും ജീവിച്ചിരുന്നിരിക്കാം എന്നതാണ് ഇവിടുത്തെ വിഷയം‌. എ.ഡി. മുപ്പതിലാണ്‌ യേശു മരിച്ചതെന്നിരിക്കട്ടെ. അതിനു മുമ്പ്‌ ജനിച്ച ഒരാൾക്ക് എ.ഡി എഴുപതിലോ എൺപതിലോ ജീവിച്ചിരിക്കാൻ പാടില്ലേ? പക്ഷെ യോഹന്നാന്റെ കാലമാകുമ്പോൾ ആ മനുഷ്യന് ഒരു എൺപതോ തൊണ്ണൂറോ വയസ്സൊക്കെയാകും. അന്നത്തെ കാലത്ത് അത്രയും ആയുസ്സുള്ള ഒരാൾ ജീവിച്ചിരിക്കാനുള്ള സാധ്യത മിക്കവാറും പൂജ്യം ആണ്. ഷെല്ലിയുടെ വാദങ്ങൾ പരിഹാസ്യമായി തോന്നുന്നു.//
  സാറിന്റെ ഈ കണ്ടു പിടുത്തം വായിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ സാറിനോട് ഉണ്ടായിരുന്ന സകല മതിപ്പും പോയി. യോഹന്നാന്‍ ശ്ലീഹ ഏകദേശം 90-94 വയസ്സ് വരെ ജീവിച്ചു എന്നാണു കരുതപ്പെടുന്നത്. യോഹന്നാന്‍ ശ്ലീഹയെ ഒഴിവാക്കിയിട്ടാണ് സാറിന്റെ പരാമര്‍ശം എന്ന് കരുതുന്നു. യോഹന്നാന്‍ ശ്ലീഹ എഴുതിയതല്ലെങ്കിലും ഈ സുവിശേഷം എഴുതിയ വ്യക്തി സുവിശേഷത്തില്‍ പറയുന്ന കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ജീവിച്ചിരുന്നിരുന്നു എന്ന് സുവിശേഷകന്‍ തന്നെ സക്ഷ്യപ്പെടുതുന്നുണ്ടല്ലോ. അദ്ദേഹം ഒഴിച്ച് ബാക്കി യേശു ഇത് പറഞ്ഞ കാലത്ത് ജീവിച്ചിരുന്ന ആരും തന്നെ 80 വയസ്സിനപ്പുറം ജീവിച്ചിട്ടില്ല എന്നാണോ സാര്‍ പറഞ്ഞു വരുന്നത്. സാറിന്റെ ഈ വാദം സാറിനു പരിഹാസ്യം ആയി തോന്നാത്തത് അത്ഭുതം തന്നെ. AD 30 ല്‍ ആണ് യേശുനാഥന്‍ ഇത് പറഞ്ഞത്. അപ്പൊ അന്ന് ജനിച്ചവരും അതില്‍ പെടും. അവര്‍ ഒരു 60 വയസ്സ് വരെ ജീവിച്ചാല്‍ തന്നെ AD 90 ആവും. ഇപ്പറഞ്ഞ ആളുകള്‍ സാര്‍ പറഞ്ഞത് പോലെ 80 വയസ്സ് വരെയെ ജീവിക്കുന്നുള്ളൂ എങ്കിലും അവര്‍ AD 110 വരെ ജീവിക്കും. സാര്‍ എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു വാദം ഉന്നയിച്ചത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പരിണാമ വാദക്കാരുടെ ലൈഫ് സ്പാന്‍ കണക്ക് പോലുണ്ട് ഇത്.

  //അടുത്തതായി ഷെല്ലി എടുത്ത്‌ വീശുന്നത്‌ ‘പരിശുദ്ധാത്മാവിനെ’യാണ്‌. നാലു സുവിശേഷങ്ങളിലും സമൃദ്ധമായിത്തന്നെ കാണപ്പെടുന്ന ആ സാധനത്തെപ്പറ്റിയല്ല ഞാൻ പറഞ്ഞിരിക്കുന്നത്‌ എന്നത്‌ ഷെല്ലിക്ക്‌ അറിയാൻ പാടില്ലാഞ്ഞിട്ടല്ല.// എന്ത് ഒരു ഭാഷയാണ്‌ സാറേ ഇത്. സാര്‍ എഴുതുന്നത് ഒരുപാട് പേര്‍ വായിക്കുന്നതാണ്. ഇത്തരം ഭാഷ ഉപയോഗിച്ച് സാര്‍ സംസാരിക്കുമ്പോള്‍ സാര്‍ സാറിന്‍റെ തന്നെ വില കളയുകയാണ്. സാറിനു വേണ്ടപ്പെട്ടവരെ മോശം വാക്കുകള്‍ കൊണ്ട് മറ്റുള്ളവര്‍ പരാമര്‍ശിച്ചാല്‍ സാറിനു അത് വിഷമം ഉണ്ടാക്കുമെങ്കില്‍ സാര്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്തരുത്. ഇല്ലെങ്കില്‍ എന്ത് വേണേലും ആവാം.

  //“പിതാവിൽനിന്നു നിങ്ങളുടെ അടുക്കലേക്ക്‌ ഞാൻ അയക്കുന്ന സഹായകൻ, പിതാവിൽനിന്നു പുറപ്പെടുന്ന സത്യാത്മാവ്‌, വരുമ്പോൾ, അവൻ എനിക്കു സാക്ഷ്യം വഹിക്കും” എന്നും, “ഞാൻ പോകുന്നത് നിങ്ങളുടെ നന്മക്കാണ് ഞാൻ പോകുന്നില്ലെങ്കിൽ, സഹായകൻ നിങ്ങളുടെയടുക്കൽ വരികയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുത്തേക്ക് ഞാൻ അയക്കും” എന്നുമൊക്കെ പറയുന്ന ആ ചേട്ടന്റെ കാര്യമാണ് ഞാൻ പറഞ്ഞത്.//
  ഇവിടെ പ്രതിപാദിക്കുന്ന സത്യാത്മാവും മറ്റു സുവിശേഷകാരന്മാര്‍ പറഞ്ഞ പരിശുദ്ധാത്മാവും തമ്മില്‍ എന്ത് വ്യത്യാസമാണ് സാര്‍ കണ്ടു പിടിച്ചത്? എനിക്കത് മനസ്സിലായില്ല. ലൂക്കോസിന്‍ പ്രകാരമുള്ള സുവിശേഷം എഴുതിയ അതെ വ്യക്തി തന്നെ ആണ് അപ്പസ്തോലന്മാരുടെ നടപടി പുസ്തകവും എഴുതിയത്. അതില്‍ ഈ സത്യാത്മാവ്‌ എങ്ങിനെയാണ് സഹായകന്‍ ആയി മാറിയത് എന്ന് വ്യക്തമായി പറയുന്നുണ്ട്. എല്ലാ സുവിശേഷകാരന്മാര്‍ പറഞ്ഞിട്ടുള്ള പരിശുദ്ധാത്മാവും സത്യാത്മാവും സഹായകനും ഒക്കെ ഒന്ന് തന്നെ എന്ന് ഇനി എങ്ങിനെയാണ് സാറിനെ പറഞ്ഞു മനസ്സിലാക്കേണ്ടത് എന്ന് എനിക്കറിയില്ല.
  ഏല്‍ ഏല്‍ ലമാ സബക്താനി എന്നത് സങ്കീര്‍ത്തന പുസ്തകത്തിലെ ഇരുപത്തിരണ്ടാം അദ്ധ്യായത്തിലെ ഒന്നാം വാക്യം ആണെന്നും സങ്കീര്‍ത്തന പുസ്തകത്തിലെ 150 അദ്ധ്യായങ്ങളിലെയും ആദ്യത്തെ വാക്യങ്ങള്‍ ഒരു പ്രാര്‍ത്ഥന പോലെ ചൊല്ലുന്ന പതിവ് യഹൂദര്‍ക്കിടയില്‍ ഉണ്ടെന്നുള്ളതും ആ ഒരു അദ്ധ്യായത്തിലെ പ്രാര്‍ത്ഥന ചൊല്ലുന്നതിനു തുല്യമാണ് അതിലെ ആദ്യ വാക്യം മാത്രം ചൊല്ലുന്നത് എന്നും സാറിനു അറിയാന്‍ പാടില്ലാത്തത് അല്ല എന്ന് എനിക്കറിയാം. പിന്നെ വാഗ്വാദം നടത്തുമ്പോള്‍ ജയിക്കാന്‍ വേണ്ടി ഇക്കാര്യം എടുത്തിട്ടത് സാര്‍ എന്നെ ഒരു വൈക്കോല്‍ മനുഷ്യന്‍ മാത്രമായി കണ്ടത് കൊണ്ടാകാം. അത് സാറിന്റെ വിശ്വാസം.

  ഞാന്‍ തെറ്റ് ചൂണ്ടി കാട്ടി എന്ന് പറഞ്ഞത് ഗനെസറത്ത് തടാകവും ഗലീലി കടലും രണ്ടാണ് എന്നുള്ള പരമാര്‍ശത്തെ കുറിച്ചാണ്. അതൊരു തെറ്റല്ലേ സാര്‍. ആ തെറ്റ് തിരുത്തപ്പെടെണ്ടത് അല്ലെ സര്‍. വാക്കുകള്‍ക്കിടയില്‍ ഒളിഞ്ഞു കിടക്കുന്ന അര്‍ഥങ്ങള്‍ വരെ എളുപ്പത്തില്‍ കണ്ടെത്തുന്ന സാര്‍ ഒരു ബുദ്ധി രാക്ഷസന്‍ ആയത് കൊണ്ട് എന്‍റെ ആ എളിയ വാക്കുകള്‍ പെട്ടെന്ന് മനസ്സിലാകും എന്നാണു ഞാന്‍ കരുതിയത്. ആ തെറ്റ് തിരുത്തുന്ന കാര്യമാണ് ഞാന്‍ പറഞ്ഞതും. ബാക്കി ഉള്ളതൊക്കെ സാറിന്റെ വെറും അഭിപ്രായങ്ങള്‍ മാത്രം എന്ന് വായിക്കുന്ന ഏവര്‍ക്കും അറിയാം. അത് തിരുത്താന്‍ പറയാന്‍ ഞാന്‍ ആരാണ്. ഒരിക്കലും ഞാന്‍ അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല സര്‍.
  ഒരു വിശ്വാസിയായി പോയത് കൊണ്ട് സാര്‍ എന്നെ ഒരു ശത്രുവായി കാണേണ്ട. സാര്‍ അങ്ങിനെ കണ്ടാലും എനിക്കങ്ങിനെ കാണാന്‍ ആവില്ല സര്‍. നമ്മളെല്ലാം സര്‍വ്വശക്തനായ ദൈവത്തിന്റെ മക്കളല്ലേ സര്‍. സര്‍ അങ്ങിനെ വിശ്വസിക്കുന്നില്ലെങ്കിലും സത്യം സത്യമല്ലാതാവില്ലല്ലോ.

  Comment by Shelly Joseph — February 14, 2018 @ 6:09 pm | Reply

  • ഒരു മാന്ത്രികവൃക്ഷത്തിലെ വിലക്കപ്പെട്ട ഒരു കനി. അതു ഭക്ഷിക്കാനായി സാത്താന്റെ സ്വാധീനത്തിലുള്ള ഒരു സംസാരിക്കുന്ന ഉരഗത്തിന്റെ പ്രലോഭനം.

   താനറിയാതെ തന്റെതന്നെ ദേഹത്തുനിന്ന് ഊരിയെടുത്ത വാരിയെല്ലിനാൽ സൃഷ്ടിക്കപ്പെട്ട ദുർവൃത്തയായ ഒരു സ്‌ത്രീയുടെ നിർബന്ധത്തിനു വഴങ്ങി അതു കഴിക്കുന്ന ഒരു മനുഷ്യൻ.

   അതിന്റെ ഫലമായി പിന്നീടുണ്ടായ സകലമാന മനുഷ്യരും പേറുന്ന മഹാപാപം.

   മനുഷ്യരെ അഗാധമായി സ്‌നേഹിക്കുന്നതുകൊണ്ട്‌ അവരുടെ പാപമോചനത്തിനായി തന്റെ സ്വന്തം പുത്രനെ ഭൂമിയിലേക്കയക്കുന്ന കരുണാമയൻ.

   അവിടം വരെ വലിയ കുഴപ്പമില്ലെന്നു വെക്കാം. പക്ഷെ, ഈ പുത്രൻ അപ്പനും മുമ്പേയുണ്ടായവനാണ്‌. അങ്ങനെ അപ്പനും മുമ്പേയുണ്ടായ ഈ പുത്രൻ ജനിക്കുന്നതോ ഒരു കന്യകയുടെ പുരുഷസ്‌പർശമേൽക്കാതെയുണ്ടായ ദിവ്യഗർഭത്തിലൂടെയും.

   എന്തുമാകട്ടെ, ഈ സൽപുത്രൻ മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി സ്വയം കുരിശിലേറി മൂന്നു ദിവസം മരിച്ചു കിടക്കുന്നു. അവിടുന്നദ്ദേഹം ഉയിരോടെ വാനമേഘങ്ങളിൽ കയറി സ്വർഗ്ഗത്തിലേക്ക്‌ കയറിപ്പോയി.

   അതിനു പിറ്റേന്നു മുതൽ രണ്ടായിരം വർഷങ്ങൾക്കിപ്പുറം ഇന്നു വരെയും, ഇനി വരും ശതസഹസ്രാബ്‌ദങ്ങളിലും, ഏതു വൻകരയിൽ, ഏതു ദേശത്തു ജനിച്ച ഏതൊരാൾക്കും പാപമോചനത്തിന്‌ ഒരേയൊരു വഴിയേയുള്ളു- അതിനി ഏതു മഹാത്മാഗാന്ധിയായാലും ശരി, ഏതു ബുദ്ധനായാലും ശരി- താൻ, ഇപ്പറഞ്ഞ അപ്പനും മുമ്പേയുണ്ടായി, അപ്പനയച്ച്‌, കന്യകയിൽ ജനിച്ച്‌, കുരിശിൽ തീർന്ന ഈ ചങ്ങാതി ഇതൊക്കെ കാട്ടിക്കൂട്ടിയത്‌‌ തന്റെ പാപമോചനത്തിനായിരുന്നു എന്ന് ഏറ്റുപറയുക. പിന്നെ വേണമെങ്കിൽ സഭാവ്യത്യാസമനുസരിച്ച്‌, പ്രതീകാത്മകമായെങ്കിലും ഇദ്ദേഹത്തിന്റെ രൿതം പാനംചെയ്യുകയും മാംസം ഭക്ഷിക്കുകയും മാമോദീസാ സ്വീകരിക്കുകയും ചെയ്യുക.

   അങ്ങനെ ചെയ്യുന്നതോടെ പഴയ പാപത്തിൽനിന്ന് നിങ്ങൾ മുൿതരാവുക മാത്രമല്ല ഉണ്ടാവുക; നിങ്ങൾക്ക്‌ നിത്യജീവനും ഉറപ്പായി.

   ഈ യക്ഷിക്കഥയെക്കുറിച്ച്‌ ഇതിലും കൂടുതൽ സംവദിക്കാൻ എനിക്ക്‌ സമയമില്ല, ഷെല്ലീ. കോമൺ ഗ്രൗണ്ട്‌ എന്നൊന്നില്ലാത്ത സ്ഥിതിക്ക്‌ ഇതിനി നീട്ടിക്കൊണ്ടു പോകാനും എനിക്ക്‌ താത്‌പര്യമില്ല. “സര്‍ അങ്ങിനെ വിശ്വസിക്കുന്നില്ലെങ്കിലും സത്യം സത്യമല്ലാതാവില്ലല്ലോ” എന്ന ഉപസംഹാരം മാത്രം മതി, സത്യത്തിന്റെ സമ്പൂർണ കുത്തക ഇപ്പോഴും തന്റെ കൈയ്യിൽത്തന്നെ എന്ന ഷെല്ലിയുടെ പ്രഖ്യാപനത്തിന്‌. ഇനി വയ്യ.

   Comment by DJ Menon — February 14, 2018 @ 8:53 pm | Reply

 14. സാര്‍ ഇപ്പോള്‍ പറഞ്ഞതില്‍ കുറെ ഒക്കെ സത്യം ആണ്. അത് സ്വീകരിക്കണോ വേണ്ടയോ എന്നത് സാറിന്‍റെ ഇഷ്ടം. സ്നേഹപൂര്‍വ്വ ഞാനും ഈ സംവാദം അവസാനിപ്പിക്കുകയാണ്. എങ്കിലും സാറ് പോണ പോക്കിന് പറഞ്ഞിട്ട് പോയ ഒരു കാര്യത്തെ കുറിച്ച് ഒരു സംശയം ഉണ്ട്.. പുത്രന്‍ പിതാവിനും മുമ്പേ ഉണ്ടായി എന്നത് ഞാന്‍ ഒരിടത്തും വായിച്ചിട്ടില്ല. സാറിന് അതെവിടന്നു കിട്ടി എന്നറിഞ്ഞാല്‍ കൊള്ളാം. അതിന്‍റെ റഫറന്‍സ് തന്നിരുന്നേല്‍ എനിക്കും കൂടി വായിക്കാമായിരുന്നു. അതും ഉണ്ടെങ്കില്‍ മാത്രം. ഇല്ലെങ്കില്‍ വിട്ടേക്ക്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ. ബൈ.

  Comment by Shelly Joseph — February 15, 2018 @ 12:23 pm | Reply


RSS feed for comments on this post. TrackBack URI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

%d bloggers like this: