DJ MENON'S BLOG

About

A place to keep the scattered personal thoughts. May be looking back later, it might at least help to realize, how heavy follies were carried so dearly……

[ചിതറിയ ചിന്തകൾ അടുക്കിപ്പെറുക്കി വെയ്‌ക്കാനൊരിടം. പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ, എത്രയെത്ര മണ്ടത്തരങ്ങളാണ് തലയിൽ കൊണ്ടു നടന്നിരുന്നതെന്ന് മനസ്സിലാക്കാനെങ്കിലും ഉപകരിച്ചാലോ!]

രണ്ടു വാക്ക്‌:

വയസ്സും പ്രായവുമൊക്കെയായി (ജനനം 1955- ൽ). വല്ലതും നാലക്ഷരം വായന മാത്രമാണ്‌ ജോലിയിൽ നിന്നു വിരമിച്ചതിനുശേഷം പണി. ആത്മീയത, വിശ്വാസം, മതം, ചരിത്രം എന്നിവയൊക്കെ ചേരുന്ന പരിസരമാണ്‌ തെണ്ടിത്തിരിയാൻ ഇഷ്‌ടപ്പെടുന്ന‌ പ്രധാന മേഖല. പിന്നെ തരം കിട്ടിയാൽ സാമാന്യാപേക്ഷികത, പ്രാപഞ്ചികശാസ്‌ത്രം, കണികാഭൗതികം, ക്വാണ്ടംഭൗതികം, തന്മാത്രാജനിതകം എന്നിങ്ങനെ ഒരു വസ്‌തുവും മനസ്സിലാകാത്ത വിഷയങ്ങളിലേക്കും ആർത്തിയോടെ എത്തിനോക്കും.

ഈശ്വരൻ എന്നൊന്നുണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ. ഭൿതിയുടെ കാര്യം അവിടെ നിൽക്കട്ടെ; ബൈബിളിലും ഖുറാനിലും ഭാഗവതത്തിലും വർണിക്കപ്പെടുന്ന ദൈവങ്ങളിൽ തരിമ്പ്‌ വിശ്വാസം പോലുമില്ല. എങ്കിലും, യുൿതിവാദികളുടെ ഗണത്തിൽ പെടുന്ന ഒരുവനല്ല എന്നാണ്‌, എന്നെപ്പറ്റിയുള്ള എന്റെതന്നെ ധാരണ.

സമ്പൂർണജ്ഞാനം എന്നത്‌, മനുഷ്യന്‌ ഈ ജന്മംകൊണ്ട്‌ എത്തിപ്പിടിക്കാൻ സാധിക്കുന്ന ഒന്നല്ല എന്നാണ്, നിലവിൽ എന്റെ വിശ്വാസം. പക്ഷെ, ‘ജ്ഞാനം’ നിറഞ്ഞ്‌ പൊട്ടാറായി നിൽക്കുന്ന ദൈവനിവേശിതവും, ദൈവത്താൽ പ്രചോദിതമായതുമായ ‘വേദഗ്രന്ഥങ്ങൾ’ക്ക്‌ ഒരു പഞ്ഞവുമില്ലാത്ത നാട്ടിലാണ്‌ നമ്മൾ ജീവിക്കുന്നത്‌. അവയൊക്കെ എഴുതപ്പെട്ടതാണെങ്കിലോ, ലോകാവസാനം വരെയുള്ള മനുഷ്യരാശിയുടെ മൊത്തം രക്ഷയ്‌ക്കായും! അവയോരോന്നുമെടുത്ത്‌ ആരൊക്കെ, ഏതൊക്കെ സന്ദർഭത്തിലും ഏതൊക്കെ കാലത്തും‌, എന്തൊക്കെ‌ ഉദ്ദേശ്യത്തോടെയാണീ ‘ജ്ഞാനം’ മുഴുവൻ അതിലോരോന്നിലും കുത്തിനിറച്ചിരിക്കുന്നത്‌ എന്ന് അന്വേഷിക്കുന്നതിലാണ്‌ ഞാനീയിടെയായി ഏർപ്പെട്ടിരിക്കുന്നത്‌. രസകരമായ ഒരു ബൗദ്ധികവ്യായാമമാണത്‌.

ചുരുക്കിപ്പറഞ്ഞാൽ, വിശ്വാസികൾക്ക്‌ ചുറ്റിത്തിരിയാൻ പറ്റിയ സ്ഥലമല്ല ഇതെന്നു വ്യൿതം. വന്നതിനു നന്ദി. ദയവായി സ്ഥലം വിടുക.

Advertisements

Leave a Comment »

No comments yet.

RSS feed for comments on this post. TrackBack URI

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

%d bloggers like this: